Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാത സർവിസ് റോഡിലെ വെള്ളക്കെട്ട്; ശാശ്വത പരിഹാരത്തിന് ധാരണ

text_fields
bookmark_border
ദേശീയപാത സർവിസ് റോഡിലെ വെള്ളക്കെട്ട്; ശാശ്വത പരിഹാരത്തിന് ധാരണ
cancel

ചാത്തന്നൂർ: ദേശീയപാത നിർമാണം ആരംഭിച്ചത് മുതൽ ചാത്തന്നൂർ നിവാസികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമായ സർവീസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ധാരണയായി. വെള്ളിയാഴ്ച ബി.ബി. ഗോപകുമാർ എം.എൽ.എ, കലക്ടർ ആനി ജൂലതോമസ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിൽ സന്ദർശനം നടത്തി. കഴിഞ്ഞദിവസത്തെ ശക്തമായ മഴയിൽ നാശനഷ്ടമുണ്ടായ കടകൾ, വ്യവസായ സ്ഥാപനങ്ങൾ, വീടുകൾ ഉൾപ്പടെ സന്ദർശിച്ചു. പരിഹാരമുണ്ടാക്കാൻ നിർമാണകമ്പനി അധികൃതർക്ക് കലക്ടർ നിർദേശം നൽകി.

റോഡിലെ വെള്ളക്കെട്ട് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് വിദഗ്ദരിൽനിന്ന് സാങ്കേതിക ഉപദേശം സ്വീകരിച്ച് തുടർപ്രവർത്തനം നടത്തും. ദേശീയപാത അതോറിറ്റിയുമായും നിർമാണ കമ്പനി അധികൃതരുമായി ആലോചിച്ച് നടപടി കൈകൊള്ളുമെന്ന് ബി.ബി. ഗോപകുമാർ എം.എൽ.എ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നില്ലെന്നത് പരിശോധിക്കുമെന്നും പറഞ്ഞു. അസി. കലക്ടർ എം. ഉഷ, ജില്ല പഞ്ചായത്തംഗം ആർ. ദിലീപ്കുമാർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ. മഹേശ്വരി, വൈസ് പ്രസിഡന്റ്‌ പി. കവിതദേവി, ചാത്തന്നൂർ പഞ്ചായത്ത്‌ സെക്രട്ടറി ബിനിൽ, പഞ്ചായത്ത്‌ അസി. എൻജിനിയർ ബിപിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Waterlogging on the National Highway Service Road
Next Story