Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപട്ടണത്തിലെ...

പട്ടണത്തിലെ മാ​ലി​ന്യ​വും മ​ലി​ന​ജ​ല​വും നിറഞ്ഞു; ക​ല്ല​ട​യാ​ർ ആരോഗ്യഭീഷണി ഉയർത്തുന്നു

text_fields
bookmark_border
പട്ടണത്തിലെ മാ​ലി​ന്യ​വും മ​ലി​ന​ജ​ല​വും നിറഞ്ഞു; ക​ല്ല​ട​യാ​ർ ആരോഗ്യഭീഷണി ഉയർത്തുന്നു
cancel
camera_alt

 വെ​ട്ടി​പ്പു​ഴ തോ​ട്ടി​ലെ മ​ലി​ന​ജ​ലം ക​ല്ല​ട​യാ​റ്റി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന നി​ല​യി​ൽ

പു​ന​ലൂ​ർ: ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​യ ക​ല്ല​ട​യാ​റി​ൽ പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ൽ​നി​ന്ന് മാ​ലി​ന്യം ഒ​ഴു​കി​ച്ചേ​രു​ന്ന​ത്​ ത​ട​യാ​നാ​കാ​ത്ത​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​ആ​റി​നെ​യാ​ണ്. വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടെ ആ​റ്റി​ലെ വെ​ള്ളം നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ്.

ജി​ല്ല​യി​ൽ മി​ക്ക​യി​ട​ത്തും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ ഇ​രു​ജി​ല്ല​ക​ളി​ലേ​യും നി​ര​വ​ധി​യാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത് ഈ ​ആ​റ്റി​ൽ നി​ന്നാ​ണ്. കൂ​ടാ​തെ പു​ന​ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും ഇ​വി​ടെ നി​ന്നാ​ണ്. എ​ന്നാ​ൽ, തെ​ന്മ​ല ഡാ​മി​ൽ നി​ന്നു​ള്ള ശു​ദ്ധ​ജ​ലം പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ൽ എ​ത്തു​ന്ന​ത് മു​ത​ൽ മ​ലി​ന​മാ​കു​ന്ന ഗു​രു​ത​ര സ്ഥി​തി​യാ​ണു​ള്ള​ത്.

പ​ട്ട​ണ​ത്തി​ലെ ചി​ല ആ​ശു​പ​ത്രി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മാ​ർ​ക്ക​റ്റി​ലെ​യും കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ​യും ശു​ചി​മു​റി മാ​ലി‍ന്യ​വും മ​ലി​ന​ജ​ല​വും വെ​ട്ടി​പ്പു​ഴ ഉ​ൾ​പ്പ​ടെ പ​ല കൈ​ത്തോ​ടു​ക​ളി​ലൂ​ടെ​യും നേ​രി​ട്ട് ക​ല്ല​ട​യാ​റ്റി​ൽ എ​ത്തു​ന്നു. ഇ​തി​ൽ പ​ല തോ​ടു​ക​ളും കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​ണു​ള്ള​ത്.

പ​ട്ട​ണ​മ​ധ്യേ​യു​ള്ള കൈ​ത്തോ​ടു​ക​ളും ച​തു​പ്പ് ഭാ​ഗ​ങ്ങ​ളും പൂ​ർ​ണ​മാ​യും മാ​ല​ന്യം നി​റ​ഞ്ഞ​താ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ ത​ള്ളു​ന്ന മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്ന് ദു​ഷി​ച്ച് വെ​ള്ള​ത്തോ​ടൊ​പ്പം ക​ല്ല​ട​യാ​റ്റി​ൽ എ​ത്തു​ക​യാ​ണ്. വേ​ന​ൽ രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ മാ​ലി​ന്യം കാ​ര​ണം ആ​റ്റി​ലെ വെ​ള്ള​ത്തി​ന് നി​റ​വ്യ​ത്യാ​സം ഉ​ണ്ടാ​കും.

എ​ല്ലാ വ​ർ​ഷ​വും കാ​ല​വ​ർ​ഷ​ത്തോ​ടെ വെ​ട്ടി​പ്പു​ഴ, ക​ല​യ​നാ​ട് ഉ​ൾ​പ്പ​ടെ തോ​ടു​ക​ളി​ലെ ജ​ല​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ വ​ൻ തു​ക മു​ട​ക്കി ശു​ചീ​ക​ര​ണം ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ൽ ആ​റ്റി​ലേ​ക്കും ഈ ​തോ​ടു​ക​ളി​ലേ​ക്കും ആ ​മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നും മാ​ലി​ന്യം ത​ള്ളു​ന്ന​തും ത​ട​യാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. മ​ലി​ന്യം നി​റ​ഞ്ഞ ആ​റ്റി​ലെ വെ​ള്ളം പു​ന​ലൂ​രി​ൽ ഉ​ൾ​പ്പ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കു​ടി​വെ​ള്ള​ത്തി​ന് ശേ​ഖ​രി​ക്കു​ന്ന​താ​ണെ​ന്ന യാ​ഥാ​ർ​ഥ്യം പോ​ലും അ​ധി​കൃ​ത​ർ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsKalladayar
News Summary - waste issue in kalladayar
Next Story