വിസ തട്ടിപ്പ്: മനുഷ്യാവകാശ കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകൊല്ലം : പരവൂർ നെടുങ്ങോലം വിസാ തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ഭർത്താവിനും സുഹൃത്തിനുമെതിരെ വിസാ തട്ടിപ്പ് ആരോപിച്ച് ഗുണ്ടകളുടെ സഹായിയായ ചിലർ അപവാദം പ്രചരിപ്പിക്കുകയാണെന്ന നെടുങ്ങോലം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സംഭവത്തെകുറിച്ച് അന്വേഷണം നടത്താൻ കമ്മീഷൻ അംഗം വി. ഗീത ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.
പരാതിക്കാരിയുടെ ഭർത്താവിനും പാലക്കാടുകാരനായ സുഹൃത്തിനുമെതിരെയാണ് ആരോപണം നിലവിലുള്ളതെന്ന് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾ പുറത്തുവന്നതാണ് പരാതിക്ക് കാരണം. പരാതി വാസ്തവവിരുദ്ധമാണെന്നും വിസാ തട്ടിപ്പിന് ഇരയായ നിരവധിയാളുകൾ നെടുങ്ങോലം പ്രദേശത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേസന്വേഷണ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലേക്ക് പൊലീസ് വിളിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന് പരാതിക്കാരി മറുപടി സമർപ്പിക്കുകയോ സിറ്റിങിൽ ഹാജരാവുകയോ ചെയ്യാത്തതിനാൽ കേസ് തീർപ്പാക്കിയതായി കമ്മീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

