മൈനാഗപ്പള്ളിക്ക് തീരാദുഃഖമായി വിനീതിെൻറ വേര്‍പാട്...
text_fieldsശാസ്താംകോട്ട: ബുധനാഴ്ച കരുനാഗപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വിനീതിെൻറ വേര്‍പാട് മൈനാഗപ്പള്ളിക്ക് തീരാദുഃഖമായി. ഫയര്‍ഫോഴ്സ് ജീവനക്കാരനായ വിനീത് ജോലിസ്ഥലമായ തിരുവല്ലയിലേക്ക് പോകാന്‍ കരുനാഗപ്പള്ളിയില്‍ എത്തിയപ്പോഴാണ് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിച്ചത്.
2018ലെ പ്രളയ സമയത്തും കോവിഡ് കാലത്തും മാതൃകപരമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു വിനീത്. മറ്റ് സമയങ്ങളിലും ഇതേ രീതിയില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിെൻറ കണ്ണിലുണ്ണിയായിരുന്നു.
പ്രളയ സമയത്ത് നിരവധി ആളുകളെ രക്ഷിക്കുന്നതിനോടൊപ്പം വീട്ടിനുള്ളില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി പുറത്തേക്കുവരുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീനിത് രക്ഷിച്ച കുഞ്ഞിനെ ഈ അടുത്തനാളുകളിൽ നേരില്‍ േപായി കാണുകയും ചെയ്തിരുന്നു. കുട്ടിയുമൊത്തുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വിനീത് തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എട്ടു വര്‍ഷംമുമ്പാണ് വിനീതിന് ഫയര്‍ഫോഴ്സില്‍ ജോലി ലഭിച്ചത്.
കാര്‍ത്തികപ്പള്ളിയിലായിരുന്നു ആദ്യ പോസ്റ്റിങ് പിന്നീട്, തിരുവല്ലയിേലക്ക് മാറുകയായിരുന്നു. ലോക്ഡൗണ്‍കാലത്ത് നിരവധിപേര്‍ക്ക് ജീവന് രക്ഷാമരുന്നുകളും അവശ്യസാധനങ്ങളടക്കം എത്തിച്ചുകൊടുക്കുന്നതിനും വിനീത് വലിയ പങ്ക് വഹിച്ചിരുന്നു. വിനീതിെൻറ മരണം മൈനാഗപ്പള്ളിയെ ആകെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.