വിനായക ചതുർഥി ആഘോഷം; അതിർത്തിയിൽ മുൻകരുതൽ
text_fieldsപുനലൂർ: ബുധനാഴ്ച നടക്കുന്ന വിനായക ചതുർഥി ആഘോഷം സമാധാനകരമാക്കാൻ അതിർത്തിയിൽ മുൻകരുതലുകൾ സ്വീകരിച്ച് തമിഴ്നാട് പൊലീസ്. ഏതാനും വർഷം മുമ്പ് ചെങ്കോട്ട നഗരപരിധിയിൽ ഗണേശ ചതുർഥി ഘോഷയാത്രക്കിടെയുണ്ടായ കലാപത്തെതുടർന്ന് വൻ ക്രമസമാധാന പ്രശ്നവും ഉണ്ടായി. ഈ സാഹചര്യം പരിഗണിച്ചാണ് മുൻകരുതലുകൾ.
സുരക്ഷയുടെ ഭാഗമായി കേരളത്തിൽനിന്ന് ആര്യങ്കാവിലൂടെ തമിഴ്നാട്ടിൽ പ്രവേശിക്കുന്ന വാഹനങ്ങളും യാത്രക്കാരെയും ചെങ്കോട്ട നഗരാതിർത്തിയിൽ കർശനമായ പരിശോധനക്ക് ശേഷമാണ് പൊലീസ് കടത്തിവിടുന്നത്.
ചെങ്കോട്ടയിൽ മാത്രം എണ്ണൂറോളം പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചു. ചെങ്കോട്ടയിൽ തെങ്കാശി എസ്.പി കൃഷ്ണരാജിന്റെ നേതൃത്വത്തിൽ 300ലധികം പൊലീസുകാർ ചൊവ്വാഴ്ച പരേഡ് നടത്തി. ചെങ്കോട്ട നഗരപരിധിയിൽ മാത്രം 34 ഗണപതി വിഗ്രഹങ്ങൾ പൂജക്കായി സ്ഥാപിച്ച് വിഗ്രഹപൂജകൾ ശേഷം ഗുണ്ടാറാറ്റിൽ ഘോഷയാത്രയായി കൊണ്ടുപോയി നിമജ്ജനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

