സജാദ് തങ്ങളെ സ്വീകരിക്കാൻ നാട് ഒഴുകിയെത്തി
text_fields45 വർഷങ്ങൾക്ക് ശേഷം കൊല്ലം ശാസ്താംകോട്ടയിലെ വീട്ടിലെത്തിയ സജാദ് തങ്ങൾ സഹോദരിമാരായ ജമീലാബീവി, മറിയംബീവി എന്നിവരോടൊപ്പം സേന്താഷം പങ്കിടുന്നു
ശാസ്താംകോട്ട: 45 വർഷങ്ങൾക്ക് ശേഷം വീടണഞ്ഞ സജാദ് തങ്ങളെ വരവേൽക്കാൻ വേങ്ങ ഗ്രാമം പടനിലത്ത് തെക്കതിൽ എന്ന വീട്ടിലേക്ക് ഒഴുകി എത്തുകയായിരുന്നു. വൈകീട്ട് 5.30ന് വീടിന് സമീപമുള്ള മാമ്പുഴ മുക്കിലെത്തിയ സജാദ് തങ്ങളെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.എം. സെയ്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. സേതുലക്ഷ്മി, ഉഷാലയം ശിവരാജൻ, ഉല്ലാസ് കോവൂർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹിക സംഘടന ഭാരവാഹികൾ, നാട്ടുകാർ, ബന്ധുക്കൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് വീട്ടിലേക്ക് ആനയിച്ചു.
വീട്ടിൽ ബന്ധുക്കൾക്ക് വേണ്ടി സഹോദരിയുടെ ചെറുമകൾ റിയാൽ മറിയം തയാറാക്കിയ ഉപഹാരം നൽകി സ്വീകരിച്ചു. വീട്ടുമുറ്റത്ത് മറ്റ് ബന്ധുക്കളോടൊപ്പം കാത്തിരുന്ന ഉമ്മ ഫാത്തിമ്മ ബീവിയുടെ ചാരത്തണഞ്ഞതോടെ വികാരനിർഭര നിമിഷങ്ങൾക്ക് ജനാവലി സാക്ഷികളായി. ഗ്രാമപഞ്ചായത്തംഗം സേതുലക്ഷമി തയാറാക്കി െവച്ചിരുന്ന കേക്ക് ഉമ്മ മുറിച്ച് മകന് നൽകി. സഹോദരീ-സഹോദരൻമാരും മറ്റ് ബന്ധുക്കളും അടക്കം സന്തോഷത്തിൽ പങ്കുചേർന്നു. 45 വർഷങ്ങൾക്ക് ശേഷം ജന്മഗ്രഹത്തിലേക്ക് ഉമ്മയുടെ കൈപിടിച്ച് സജാദ് തങ്ങൾ കയറി. ഉമ്മയുടെ കൈകൊണ്ട് ചോറുണ്ടും വിശേഷങ്ങൾ പങ്കുെവച്ചും അകന്നിരുന്ന നാളുകളെ ഒാർമകൾ മാത്രമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

