Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിളക്കുടി പഞ്ചായത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയ്യാങ്കളി

text_fields
bookmark_border
വിളക്കുടി പഞ്ചായത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയ്യാങ്കളി
cancel

കുന്നിക്കോട്: കൊല്ലത്ത്​ വിളക്കുടി പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി. ആറ് പഞ്ചായത്തംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച പഞ്ചായത്ത്‌ ഭരണം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് അംഗമായ കെ.ആര്‍. ശ്രീകല വിമതയായി മല്‍സരിക്കുകയും ഇടതുമുന്നണി പിന്തുണക്കുകയും ചെയ്തതോടെയാണ് ഭരണമാറ്റം ഉണ്ടായത്‌. ഇതേതുടര്‍ന്ന് ഇരു മുന്നണികളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഭരണമാറ്റത്തിന് ശേഷം വെള്ളിയാഴ്ചയാണ് ആദ്യ പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നത്.

പ്രതിഷേധസൂചകമായി കോണ്‍ഗ്രസ് അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് കമ്മിറ്റിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. ഇതിനെ ചൊല്ലി തര്‍ക്കം ഉണ്ടാകുകയും കൈയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്തംഗങ്ങളായ ലതിക,ആശാ ബിജു,ഷിബുദ്ദീന്‍,ഷാഹുല്‍ ഹമീദ്,രഘു,ഷംനാദ് എന്നിവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vilakkudy Grama Panchayat ruling opposition members clashed
Next Story