Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ​യോ​ധി​ക​െൻറ...

വ​യോ​ധി​ക​െൻറ ആ​ത്മ​ഹ​ത്യ: ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
വ​യോ​ധി​ക​െൻറ ആ​ത്മ​ഹ​ത്യ: ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍
cancel

കൊ​ല്ലം: പെ​ട്രോ​ള്‍ പ​മ്പ് ന​ട​ത്തി​പ്പി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം വാ​ങ്ങി വ​ഞ്ചി​ച്ച​തി​നെ തു​ട​ര്‍ന്ന് 63കാ​ര​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. ര​ണ്ടാം​കു​റ്റി മാ​ര്‍ക്ക​റ്റി​ന് സ​മീ​പം പ്ര​ഗ​തി ന​ഗ​ര്‍ 26 ല്‍ ​സ​തീ​ശ​ന്‍പി​ള്ള​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പോ​രു​വ​ഴി ക​മ്പ​ല​ടി ചി​റ​യി​ല്‍ ജ​ങ്​​ഷ​ന് സ​മീ​പം ചി​റ​യി​ല്‍ വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ന​വാ​സ് (43) ആ​ണ് കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ന​വാ​സ് കാ​ര​ണ​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പ് എ​ഴു​തി​െ​വ​ച്ച​ശേ​ഷ​മാ​ണ് സ​തീ​ശ​ന്‍പി​ള്ള തൂ​ങ്ങി​മ​രി​ച്ച​ത്. ന​വാ​സ് ഭ​ര​ണി​ക്കാ​വ് സി​നി​മാ​പ​റ​മ്പി​ല്‍ ന​ട​ത്തി​വ​രു​ന്ന പെ​ട്രോ​ള്‍ പ​മ്പി​െൻറ ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്ക് സ​തീ​ശ​ന്‍പി​ള്ള​യി​ല്‍നി​ന്ന് 15.5 ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു. െപ​ട്രോ​ള്‍ പ​മ്പി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച​തി​നെ തു​ട​ര്‍ന്ന് സ​തീ​ശ​ന്‍പി​ള്ള ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് തു​ക ന​ല്‍കി​യ​ത്. എ​ന്നാ​ല്‍ സ​തീ​ശ​ന്‍പി​ള്ള അ​റി​യാ​തെ ന​വാ​സ് പ​മ്പ് മ​റ്റൊ​രാ​ള്‍ക്ക് ന​ല്‍കു​ക​യാ​യി​രു​ന്നു. പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ട​ക്കി അ​യ​ച്ചു​വെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോ​രു​വ​ഴി ക​മ്പ​ല​ടി​യി​ലെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് ഇ​യാ​ള്‍ വീ​ട്ടി​ല്‍നി​ന്ന്​ പി​ന്‍വ​ശ​ത്തെ മ​തി​ല്‍ ചാ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. പി​ന്തു​ട​ര്‍ന്നെ​ത്തി​യ പൊ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളും മ​റ്റും ചേ​ര്‍ന്ന് പൊ​ലീ​സി​നെ സ്ഥ​ല​ത്ത് ത​ട​ഞ്ഞു. ശൂ​ര​നാ​ട് ഐ.​എ​സ്.​എ​ച്ച്.​ഒ ഗി​രീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പൊ​ലീ​സ് എ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് സം​ഘ​ര്‍ഷ സാ​ധ്യ​ത​ക്ക്​ അ​യ​വ് വ​ന്ന​ത്. കി​ളി​കൊ​ല്ലൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​നോ​ദ്.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്.​എ.​പി, ജാ​ന​സ് പി. ​ബേ​ബി, എ.​എ​സ്.​ഐ​മാ​രാ​യ സ​ന്തോ​ഷ്.​വി, സു​നി​ല്‍കു​മാ​ര്‍, പ്ര​കാ​ശ് ച​ന്ദ്ര​ന്‍. സി.​പി.​ഒ​മാ​രാ​യ സാ​ജ്, സ​ജു, സു​ധീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Veteran commits suicide: One arrested
Next Story