Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവേണാട് എക്സ്പ്രസി​െൻറ...

വേണാട് എക്സ്പ്രസി​െൻറ മയ്യനാട് സ്​റ്റോപ് പുനഃസ്ഥാപിച്ചു

text_fields
bookmark_border
വേണാട് എക്സ്പ്രസി​െൻറ മയ്യനാട് സ്​റ്റോപ് പുനഃസ്ഥാപിച്ചു
cancel
camera_alt

സ്​റ്റോപ്​ പുനഃസ്ഥാപിച്ചശേഷം മയ്യനാട് സ്​റ്റേഷനിലെത്തിയ വേണാട് എക്സ്പ്രസിന് വരവേൽപ്​ നൽകുന്നു

മയ്യനാട്: ഒട്ടേറെ സമരങ്ങൾക്ക് ശേഷം വേണാട് എക്സ്പ്രസിെൻറ മയ്യനാട്ടെ സ്​റ്റോപ് ശനിയാഴ്ച പുനഃസ്ഥാപിച്ചു. രാവിലെ 6.05ന് മയ്യനാട് സ്​റ്റേഷനിൽ എത്തിയ വേണാട് എക്സ്പ്രസിന് വലിയ വരവേൽപ്പാണ് ലഭിച്ചത്.

ലോക്കോ പൈലറ്റുമാർക്കും യാത്രക്കാർക്കും മധുരം നൽകിയാണ് നാട്ടുകാരും യാത്രക്കാരുടെ സംഘടനകളും സന്തോഷപ്രകടനം നടത്തിയത്. മയ്യനാട് റെയിൽവേ പാസഞ്ചേഴ്‌സ് അസോ. പ്രസിഡൻറ് നജിമുദ്ദീൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യൻ, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് നസിർഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

വേണാട്എക്സ്പ്രസിൽ യാത്ര ചെയ്യാൻ ഒട്ടേറെപ്പേർ രാവിലെ തന്നെ സ്​റ്റേഷനിൽ എത്തിയിരുന്നു.

Show Full Article
TAGS:venad express mayyanad 
Web Title - venad express mayyanadu stop restored
Next Story