കൊല്ലം: കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് സർവിസ് എത്രയും വേഗം പുനരാരംഭിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കോവിഡിനുമുമ്പുണ്ടായിരുന്ന തീവണ്ടി സർവിസുകളും സ്റ്റോപ്പുകളും സീസണ്‍ ടിക്കറ്റും ഡി-റിസർവ്ഡ് കോച്ചുകളും ഉള്‍പ്പെടെ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ െറയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, െറയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. ത്രിപാഠി, െറയില്‍വേ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കോച്ച്സ് ഭാട്ടിയ എന്നിവരുമായി ചര്‍ച്ച നടത്തി. ആലപ്പുഴ വരെയുള്ള ധന്‍ബാദ് എക്സ്പ്രസ് കൊല്ലത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് െറയില്‍വേ അധികൃതര്‍ എം.പിയെ അറിയിച്ചു.
ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന് ആര്യങ്കാവും തെന്മലയും പാലരുവി എക്സ്പ്രസിന് ആര്യങ്കാവ്, തെന്മല, കുണ്ടറ എന്നിവിടങ്ങളിലും ഗുരുവായൂര്‍ എക്സ്പ്രസ്, മാംഗ്ലൂര്‍-തിരുവനന്തപുരം എക്സ്പ്രസ് എന്നിവക്ക് പരവൂരിലും മലബാര്‍ എക്സ്പ്രസിന് മയ്യനാടും സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നത് പരിണഗണനയിലാണെന്നും അധികൃതര്‍ അറിയിച്ചു.
വിനോദസഞ്ചാരസാധ്യത കണക്കിലെടുത്ത് കൊല്ലം ചെങ്കോട്ട െറയില്‍വേ പാതയിലൂടെ ഓടുന്ന ട്രെയിനുകളില്‍ വിസ്റ്റാഡോം കോച്ചുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമമെന്നും െറയില്‍വേ അധികൃതര്‍ അറിയിച്ചു. പുനലൂര്‍ ചെങ്കോട്ട െറയില്‍വേ പാത വൈദ്യുതീകരണം നേരേത്ത നിശ്ചയിച്ച തീയതിയില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്നും െറയില്‍വേ അധികൃതര്‍ ഉറപ്പുനല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.