ആയുർവേദ ആശുപത്രിയിൽ വാഹന മോഷണം; പ്രതി പിടിയിൽ
text_fieldsപ്രിൻസ്
കൊല്ലം: കാങ്കത്ത്മുക്കിലെ സ്വകാര്യ ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽനിന്ന് മോട്ടോർ സൈക്കിൾ മോഷ്ടിച്ചയാളെ വെസ്റ്റ് പൊലീസ് പിടികൂടി. തിരുമുല്ലാവാരം പള്ളിപടിഞ്ഞാറ്റതിൽ ടിഎൻ.ആർഎ 323 പ്രിൻസ് (21) ആണ് പിടിയിലായത്.
ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. കുലശേഖരപുരം, ആദിനാട് നോർത്ത് വളവിൽ വീട്ടിൽ സുഗതനാണ് പൊലീസിൽ പരാതി നൽകിയത്. ഇയാളുടെ മരുമകനായ ദിനിലിന്റെ പേരിലുള്ള മോട്ടോർ സൈക്കിളാണ് കാങ്കത്ത്മുക്കിലെ സ്വകാര്യ ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽനിന്ന് ആളില്ലാത്തനേരം നോക്കി മോഷ്ടിച്ചത്.
സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്താലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന പ്രതിയെ കോട്ടയം പാമ്പാടിയിലുള്ള മാതാവിന്റെ കുടുംബസുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൂടുതൽ പേർക്ക് പങ്കുണ്ടോന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ഹസൻകുഞ്ഞ്, എസ്.സി.പി.ഒ സിജു, സി.പി.ഒമാരായ സുരേഷ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

