മുന്നറിയിപ്പില്ലാതെ വട്ടമൺ പാലം പണി തുടങ്ങി; ഗതാഗതം ബൈപാസ് വഴി
text_fieldsവട്ടമൺ പാലം നിർമാണവുമായി ബന്ധപ്പെട്ട് അഞ്ചൽ ചന്തമുക്കിൽ വാഹനഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നു
അഞ്ചൽ: ആയൂർ-അഞ്ചൽ റോഡ് പുനർനിർമാണ ഭാഗമായി അഞ്ചൽ വട്ടമൺ തോടിന് കുറുകേയുള്ള പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചു.
ഇതുവഴിയുള്ള ഗതാഗതം തടഞ്ഞാണ് പ്രവൃത്തി. വെള്ളിയാഴ്ച രാവിലെയാണ് അഞ്ചൽ ചന്തമുക്കിലും കുരിശുംമുക്കിലും റോഡിൽ തടസ്സങ്ങൾ സ്ഥാപിച്ച് ഗതാഗതം ബൈപാസ് വഴിയാക്കിയത്.
ഗതാഗത ക്രമീകരണത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളൊന്നുമൊരുക്കാതെയാണ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം ചരക്കുമായെത്തുന്ന വലിയ വാഹനങ്ങൾക്കാണ് ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടത്. നിർമാണം പൂർത്തിയാകാത്ത ബൈപാസിൽ വലിയ തോതിലുള്ള വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആയൂർ ഭാഗത്തുനിന്ന് കുളത്തൂപ്പുഴ ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളുൾപ്പെടെയുള്ളവ ഗണപതിയമ്പലം, കോളറ പാലം എന്നിവിടങ്ങളിലെത്തി എങ്ങോട്ട് തിരിയണമെന്നറിയാതെ നിർത്തിയിടുന്നതുമൂലം ഇരുവശങ്ങളിലും ഗതാഗതക്കുരുക്കുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

