Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാളക്കോട് റെയിൽവേ മേൽപാലം: സ്ഥല പരിശോധന നടത്തി

text_fields
bookmark_border
വാളക്കോട് റെയിൽവേ മേൽപാലം: സ്ഥല പരിശോധന നടത്തി
cancel
camera_alt

വാ​ള​ക്കോ​ട് പു​തി​യ റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള സ​ർ​വേ ന​ട​പ​ടി

പു​ന​ലൂ​ർ: ദേ​ശീ​യ​പാ​ത 744 വാ​ള​ക്കോ​ട് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് പ​ക​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്ഥ​ലം പ​രി​ശോ​ധ​ന​യും സ​ർ​വേ​യും ന​ട​ത്തി. റെ​യി​ൽ​വേ, റ​വ​ന്യൂ, സ​ർ​വേ വി​ഭാ​ഗം അ​ധി​കൃ​ത​രാ​ണ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​വി​ടെ പാ​ലം നി​ർ​മി​ക്കാ​ൻ ജ​ന​റ​ല്‍ അ​ലൈ​ന്‍മെ​ന്‍റ് ആ​ൻ​ഡ് ഡ്രാ​യി​ങ്ങി​ന് (ജി.​എ.​ഡി) ദ​ക്ഷി​ണ റെ​യി​ല്‍വേ​യു​ടെ അ​നു​മ​തി അ​ടു​ത്തി​ടെ ല​ഭി​ച്ചി​രു​ന്നു.

റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. കു​റ​ഞ്ഞ​ത് അ​ഞ്ചു സെ​ന്റോ​ളം പ​ട്ട​യ​ഭൂ​മി പാ​ല​ത്തി​നാ​യി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും. ബാ​ക്കി ദേ​ശീ​യ​പാ​ത​യു​ടേ​യും റെ​യി​ൽ​വേ​യു​ടെ​യും പു​റം​പോ​ക്ക് ഭൂ​മി​യാ​യി വ​രു​ന്ന​താ​ണ്. സ്ഥ​ല പ​രി​ശോ​ധ​ന​യും സ​ർ​വേ​യു​ടെ​യും റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി തീ​രു​മാ​ന​മാ​യ​തി​നു​ശേ​ഷം മ​റ്റ് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും. കാ​ല​താ​മ​സം ഇ​ല്ലാ​തെ പാ​ലം നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

29.5 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 8.25 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന. 5.5 മീ​റ്റ​ര്‍ വീ​തി വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും, 1.5 മീ​റ്റ​ര്‍ കാ​ല്‍ന​ട​യ്ക്കു​മാ​യാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം റ​യി​ലി​ങ് ക്രാ​ഷ് ബാ​രി​യ​ര്‍ എ​ന്നി​വ നി​ര്‍മി​ക്കും. പു​തി​യ രൂ​പ​ക​ല്‍പ​ന അ​നു​സ​രി​ച്ച് പാ​ല​ത്തി​ന് നി​ര്‍മാ​ണ ചെ​ല​വ് ആ​റു മു​ത​ല്‍ ഏ​ഴു കോ​ടി രൂ​പ​യാ​ണ്. നി​ര്‍മാ​ണ ചെ​ല​വ് പൂ​ര്‍ണ​മാ​യും കേ​ന്ദ്ര​സ​ര്‍ക്കാ​റാ​ണ് വ​ഹി​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല ഏ​ജ​ന്‍സി സം​ബ​ന്ധി​ച്ച് സം​യു​ക്ത ച​ര്‍ച്ച ന​ട​ത്തി അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളും.

സ്ഥ​ല പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സി. ​അ​ജ​യ​പ്ര​സാ​ദ് എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​എ. രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Valakode Railway Overbridge: Site Inspection Conducted
Next Story