Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഐക്കരക്കോണത്തും അജ്ഞാത...

ഐക്കരക്കോണത്തും അജ്ഞാത ജീവി; ജനങ്ങൾ ഭീതിയിൽ

text_fields
bookmark_border
ഐക്കരക്കോണത്തും അജ്ഞാത ജീവി; ജനങ്ങൾ ഭീതിയിൽ
cancel
camera_alt

ന​ഗ​ര​സ​ഭ​യി​ലെ ഐ​ക്ക​ര​ക്കോ​ണം ഇ​ഞ്ച​ത്ത​ടം ഭാ​ഗ​ത്ത്

ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത​ജീ​വി​യു​ടെ കാ​ൽ​പ്പാ​ട്

പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ഐ​ക്ക​ര​ക്കോ​ണ​ത്തും പു​ലി​യോ​ട് സാ​ദൃ​ശ്യ​മു​ള്ള അ​ജ്ഞാ​ത​ജീ​വി​യെ ക​ണ്ട​തോ​ടെ ജ​ന​ങ്ങ​ൾ ഭ​യ​പ്പാ​ടി​ൽ. അ​ഞ്ചു​ദി​വ​സം മു​മ്പ് ന​ഗ​ര​സ​ഭ​യി​ലെ തെ​ങ്ങു​ത​റ​യി​ൽ റ​ബ​ർ​തോ​ട്ട​ത്തി​ൽ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി പു​ലി​യെ ക​ണ്ട​തി​നെ​തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12.30 ഓ​ടെ ഐ​ക്ക​ര​ക്കോ​ണം ഇ​ഞ്ച​ത്ത​ടം റോ​ഡി​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വാ​ണ് പു​ലി​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ജീ​വി​യെ ക​ണ്ട​ത്. റോ​ഡി​ന് കു​റു​കെ ചാ​ടി​യ ജീ​വി​ക്ക് പി​ന്നാ​ലെ നാ​യ്ക്ക​ളും കു​ര​ച്ചെ​ത്തി​യി​രു​ന്നു. കാ​ർ ക​ണ്ട​തോ​ടെ ജീ​വി കാ​ട്ടി​ലേ​ക്ക് ക​യ​റി ര​ക്ഷ​പ്പെ​ട്ടു. യു​വാ​വ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ എ​ത്തി തി​ര​ഞ്ഞെ​ങ്കി​ലും ജീ​വി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​ഞ്ച​ലി​ൽ​നി​ന്ന് വ​നം​വ​കു​പ്പി​ന്‍റെ ആ​ർ.​ആ​ർ.​ടി സം​ഘം ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി. ഇ​വ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ജീ​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഇ​ത് പു​ലി​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ല്ല. കാ​ട്ടു​പൂ​ച്ച, പാ​ക്ക​ണ്ട​ൻ പോ​ലെ​യു​ള്ള ജീ​വി​യു​ടെ കാ​ൽ​പ്പാ​ടാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും സം​ഘം പ​റ​ഞ്ഞു. പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത്ത​രം ജീ​വി​ക​ൾ രാ​ത്രി​സ​മ​യ​ത്ത് ഇ​റ​ങ്ങാ​റു​ണ്ട​ത്രെ. എ​ന്നാ​ൽ മു​ൻ​ക​രു​ത​ലെ​ന്ന നി​ല‍യി​ൽ രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ജ്ഞാ​ത​ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യാ​ൽ അ​റി​യി​ക്ക​ണ​മെ​ന്നും സം​ഘം സൂ​ചി​പ്പി​ച്ചു. തെ​ങ്ങും​ത​റ​യി​ൽ കാ​മ​റ സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ​യും പു​ലി​യു​ടെ ദൃ​ശ്യം ല​ഭി​ച്ചി​ല്ല.

ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള ന​ഗ​ര​സ​ഭ​യി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​യും മ​ല​മ്പാ​മ്പു​ക​ളും സാ​ധാ​ര​ണ​മാ​ണ്. തൊ​ട്ട​ടു​ത്തു​ള്ള ചാ​ലി​യ​ക്ക​ര, ഉ​പ്പു​കു​ഴി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​ക്കാ​റു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് പു​ലി ന​ഗ​ര​സ​ഭ​യി​ലെ മ​റ്റ് ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്കും എ​ത്തു​ന്ന​തി​ന് വ​ലി​യ ദൂ​ര​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Creatures
News Summary - Unknown creature found in Aikarakonath; people are scared
Next Story