ഇരുചക്രവാഹന മോഷണം; പ്രതികൾ പിടിയിൽ
text_fieldsആനന്ദ്, അലൻ
കൊല്ലം: ഇരുചക്രവാഹന മോഷണ സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിലായി. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോളനി ഗാന്ധി നഗർ-60ൽ അലൻ (19), മുണ്ടയ്ക്കൽ പുതുവൽപുരയിടം തിരുവാതിര നഗർ-16ൽ ആനന്ദ് (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ജനുവരിയിലാണ് പ്രതികൾ ആശ്രാമം ക്വാർട്ടേഴ്സിൽനിന്ന് ഇരുചക്രവാഹനം മോഷ്ടിച്ചത്. ഈസ്റ്റ് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണ സംഘത്തിലെ പ്രധാനിയായ റിച്ചിനെ പൊലീസ് കുറച്ച് ദിവസംമുമ്പ് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടാളികളെ തിരഞ്ഞ് പിടികൂടുകയായിരുന്നു.
കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രഞ്ചു, വിഷ്ണു, ദിപിൻ സി.പി.ഒമാരായ അനു, അനീഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

