39 കുപ്പി വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ
text_fieldsകരുനാഗപ്പള്ളി: വിദേശമദ്യം ശേഖരിച്ച് വിൽപന നടത്തി വന്ന രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര പുത്തൻതുറ ലക്കി മന്ദിരത്തിൽ ജീവൽകുമാർ (61), ആലപ്പാട് വെള്ളനാതുരുത്ത് കടവിൽ ജയമണി (54) എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ വെള്ളനാതുരുത്ത്, ആലപ്പാട് മേഖലയിൽ വിൽപന നടത്താൻ 39 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന 19.400 ലിറ്റർ വിദേശ മദ്യവും 5000 രൂപയും ഇവരിൽനിന്ന് പിടികൂടി. വെള്ളനാതുരുത്ത് ഐ.ആർ.ഇ മൈനിങ് ഏരിയയിലുള്ള ജീവൽകുമാറിന്റെ കടയുടെ പിന്നിൽ മദ്യ വിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അലോഷ്യസ്, എ.എസ്.ഐമാരായ നന്ദകുമാർ, ഷാജിമോൻ, നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

