എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കൊല്ലം: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ എം.ഡി.എം.എയും കഞ്ചാവും കൈവശം വച്ചതിന് രണ്ട് പേർ അറസ്റ്റിലായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി, ക്ലാപ്പന വടക്ക് ദേശത്താണ് പരിശോധന നടത്തിയത്.
കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് വിഷ്ണു ഭവനത്തിൽ വിഷ്ണു (25), കുലശേഖരപുരം നീലികുളം ആലക്കോട് കിഴക്കതിൽ അഭിജിത്ത് (29) എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, പ്രിവന്റിവ് ഓഫിസർ പ്രസാദ്കുമാർ, ഇന്റലിജിൻസ് വിഭാഗം പ്രിവന്റീവ് ഓഫിസർ മനു, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ആർ. അനീഷ്, ബി.എസ്. അജിത്ത്, ജെ. ജോജോ, ജൂലിയൻ ക്രൂസ്, ബാലു എസ്. സുന്ദർ, അഭിരാം, അരുൺലാൽ, വർഷ വിവേക്, ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.

