കഞ്ചാവും ലഹരി ഗുളികകളുമായി രണ്ടുപേർ പിടിയിൽ
text_fieldsചാത്തന്നൂർ: കഞ്ചാവും ടൈഡോൾ ഗുളികയുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മയ്യനാട്, വലിയവിള, സുനാമി ഫ്ലാറ്റിൽ ബ്ലോക്ക് നമ്പർ 11/6 ൽ റോബിൻ (26), മൈലക്കാട് നെല്ലിക്കാവിള വീട്ടിൽ അരുൺ (25) എന്നിവരെയാണ് ചാത്തന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
റോബിന്റെ കൈവശം 20 ഗ്രാം കഞ്ചാവും ലക്ഷകണക്കിന് രൂപ വില വരുന്ന 270 ടൈഡോൾ ഗുളികയും ഉണ്ടായിരുന്നു. അരുണിന്റെ കൈവശംനിന്ന് അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ നിഷാദിന്റെ നേതൃത്വത്തിൽ മയ്യനാട് വലിയവിളയിൽ നടത്തിയ പരിശോധനയിൽ സി.ഇ.ഒമാരായ വിഷ്ണു സഫർ, ഗിരീഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

