Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനാല് കിലോയോളം...

നാല് കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റില്‍

text_fields
bookmark_border
നാല് കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റില്‍
cancel

കൊല്ലം: നാല് കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസി​െൻറ പിടിയില്‍. ചിന്നക്കട പ്രൈവറ്റ് ബസ്​ ടെര്‍മിനലിന്​ പിന്നില്‍ താമസിക്കുന്ന അഖില്‍ ഭവനില്‍ ഉണ്ണിയെന്ന അനില്‍കുമാര്‍ (60), നീണ്ടകര വേട്ടുതറ അത്തിക്കല്‍ വീട്ടില്‍ സുരേഷ്‌കുമാര്‍ (52) എന്നിവരാണ് പിടിയിലായത്.

ചിന്നക്കടയിലെ പ്രൈവറ്റ് ബസ് സ്​റ്റാൻഡിന്​ പിറകില്‍ വന്‍തോതില്‍ കഞ്ചാവ് കച്ചവടം നടക്കുന്നെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ എക്‌സൈസ്​ സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അനില്‍കുമാറും സു​േരഷ്‌കുമാറും തമിഴ്‌നാട്ടില്‍നിന്ന് 50000 രൂപക്ക്​ നാല്കിലോ കഞ്ചാവ് വാങ്ങി വന്‍തുകക്ക്​ ചെറിയ പൊതികളാക്കിയും ഉച്ചയൂണിനൊപ്പമുള്ള പൊതിയിലും നല്‍കിയായിരുന്നു കച്ചവടം. എക്‌സൈസ്​ സംഘം പരിശോധനക്കെത്തുമ്പോള്‍ പൊതിഞ്ഞുകഴിഞ്ഞ ശേഷമുള്ള ബാക്കി കഞ്ചാവ് ചാക്കിലാക്കി വീടിന്​ പിറകിലെ കാട്ടില്‍ ഒളിപ്പിക്കുന്നതാണ് കണ്ടത്.

50 ഗ്രാമിന്​ 3000 രൂപ നിരക്കിലും കിലോക്ക് 50000 രൂപ നിരക്കിലുമാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. സുരേഷ്‌കുമാര്‍ ഒന്നരവര്‍ഷമായി അനില്‍കുമാറിനൊപ്പമാണ് താമസിക്കുന്നത്. അനില്‍കുമാറി​െൻറ പേരില്‍ നേരത്തേ അഞ്ച് കിലോ കഞ്ചാവ് കടത്തിയ കുറ്റത്തിന്​ അമരവിള ചെക്ക്‌പോസ്​റ്റില്‍ കേസ് നിലവിലുണ്ട്്. ജാമ്യത്തിലിറങ്ങിയ ഇയാള്‍ 1.200 കിലോ കഞ്ചാവ് കടത്തിയതിന്​ കുന്നത്തൂര്‍ സര്‍ക്കിള്‍ ഓഫിസിലും കേസുണ്ട്. യുവാക്കളാണ് അനില്‍കുമാറി​െൻറ ഇടപാടുകാരില്‍ ഭൂരിഭാഗവും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​​ ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 14 കിലോഗ്രാം കഞ്ചാവും ആറ് കഞ്ചാവ് ചെടികളും കണ്ടെടുക്കുകയും അഞ്ചുപേരെ റിമാൻഡ്​​ ചെയ്യുകയും ചെയ്തിരുന്നു.

എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ. നൗഷാദി​െൻറ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ. രാജീവ്, പ്രീവൻറിവ് ഓഫിസർമാരായ മനോജ് ലാല്‍, നിര്‍മലന്‍ തമ്പി, ബിനുലാല്‍, സിവില്‍ എക്‌സൈസ് ഓഫിസർമാരായ അനില്‍കുമാര്‍ , ജൂലിയന്‍ ക്രൂസ്, അജീഷ് ബാബു, ശ്രീനാഥ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസർ ബീന, ഡ്രൈവര്‍ നിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestGanja casecannabis
News Summary - Two arrested with 4 kg cannabis
Next Story