കൊട്ടാരക്കരയിൽ ഗുണ്ടാനിയമപ്രകാരം രണ്ടുപേർ അറസ്റ്റിൽ
text_fieldsഅഖിൽ രാജ് , വിപിൻ
കൊട്ടാരക്കര: വിവിധ കേസുകളിൽ പ്രതികളായ രണ്ട് പേരെ ഗുണ്ട നിയമപ്രകാരം അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ ഉൾപ്പെട്ട കൊല്ലം ജില്ലയിൽ കൊട്ടാരക്കര മൈലം വില്ലേജിൽ കോട്ടാത്തല മുറിയിലെ ചരുവിള കിഴക്കതിൽ വീട്ടിൽ പാണ്ടൻ വിഷ്ണു എന്ന അഖിൽ രാജ് (32), പുത്തൂർ കോട്ടാത്തല മുറിയിൽ വയലിക്കട ചെരിപ്പറമ്പ് പടിഞ്ഞാറ്റതിൽ വീട്ടിൽ വിപിൻ (32) എന്നിവരെയാണ് സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്.
ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡി.വൈ.എസ്.പി ബിനു കുമാറിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ സി.ഐ ജിജു കുമാർ, എസ്.ഐമാരായ എസ്.എൽ. സുധീഷ്, പങ്കജ് കൃഷ്ണ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രകാശ് കൃഷ്ണൻ, ശ്യാം കൃഷ്ണൻ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

