പ്ലസ്ടു വിദ്യാർഥിനിയെ ആരാധനാലയത്തിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമം: രണ്ടുപേർ പിടിയിൽ
text_fieldsകൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആരാധനാലയത്തിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടുപേർ പോക്സോ പ്രകാരം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. ചവറ പുതുക്കാട് വൈഷ്ണവം വീട്ടിൽ രതീഷ് (38 -വിഷ്ണു), അമ്പലപ്പുഴ പുന്നപ്ര തെക്കേപറമ്പിൽ വീട്ടിൽ ആദർശ് (26) എന്നിവരാണ് പിടിയിലായത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയെയാണ് ഇവർ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പെൺകുട്ടിയുമായി സമൂഹമാധ്യമത്തിലൂടെയുള്ള പരിചയത്തിലൂടെ വിശ്വാസം പിടിച്ചുപറ്റി ഇവർ ജോലി നോക്കി വരുന്ന ആരാധനാലയത്തിലേക്ക് വിളിച്ച് വരുത്തി ഇരയാക്കുകയായിരുന്നു.
പെൺകുട്ടി ഈസ്റ്റ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലം അസി. കമീഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ ബാബു, ബാലചന്ദ്രൻ, സൂസി മാത്യു, എ.എസ്.ഐമാരായ കെ. പ്രദീപ്, ജലജ, ബിന്ദു, സി.പി.ഒ ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ എസ്.എം.പി പാലസിന് സമീപമുള്ള ആരാധനാലയത്തിൽ നിന്ന് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

