പോത്തു വളർത്തലിന്റെ മറവിൽ ലഹരി വിൽപന; രണ്ടുപേർ അറസ്റ്റിൽ
text_fieldsപിടികൂടിയ ഗുളികകൾ - അറസ്റ്റിലായ പ്രതികൾ
ഇരവിപുരം: പോത്തു വളർത്തലിന്റെ മറവിൽ വൻ ലഹരി കച്ചവടം. രണ്ട് യുവാക്കൾ ഇരവിപുരം പൊലീസിന്‍റെ പിടിയിലായി. ഇവരിൽനിന്നും വൻതോതിൽ ലഹരി ഗുളികകൾ കണ്ടെത്തി. മയ്യനാട് കുറ്റിക്കാട് ഭാഗത്ത് ബോംബെ അനന്തു എന്നയാളുടെ പുരയിടത്തിൽ നിന്നാണ് തൈറോയ്ഡിനും, ക്യാൻസറിനുമടക്കം ഉപയോഗിക്കുന്ന ലക്ഷങ്ങൾ വിലവരുന്ന ഗുളികകളുടെ വൻ ശേഖരം പിടികൂടിയത്.
ഇതിന്റെ വിതരണക്കാരായ മയ്യനാട്, വലിയവിള, സുനാമി ഫ്ലാറ്റിൽ ഫ്രാൻസിസ് , അലക്സാണ്ടർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബോംബെ അനന്തു ഇവിടെ സ്ഥലം വാങ്ങി ചുറ്റുമതിൽ നിർമിച്ച് രണ്ട് പോത്തുകളെ ഇതിനുള്ളിൽ കെട്ടി വളർത്തിയിരുന്നു. ഇതിന്‍റെ മറവിൽ ആണ് വൻതോതിൽ ലഹരി കച്ചവടം നടത്തി വന്നത്. പോത്തുകളെ പരിപാലിക്കാൻ എന്ന നിലയിൽ ഫ്രാൻസിസും അലക്സും ഇവിടെ എത്താറുണ്ടായിരുന്നു.
വിദ്യാർഥികളെ അടക്കം ലക്ഷ്യമിട്ടാണ് ഇവർ ഇവിടെ കച്ചവടം നടത്തിവന്നത്. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്‍റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ രഞ്ജിത്ത്, ഗ്രേഡ് എസ്. ഐ നൗഷാദ് , സി.പി.ഒ മാരായ അനീഷ് , സജിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

