സ്കൂളിനു സമീപം ചാഞ്ഞ മരം അപകട ഭീഷണി
text_fieldsപരവൂർ തെക്കുംഭാഗം സ്കൂളിനു സമീപം പോസ്റ്റ് ഓഫിസിന് മുകളിലേക്ക് അപകടനിലയിൽ ചാഞ്ഞുനിൽക്കുന്ന മരം
പരവൂർ: തെക്കുംഭാഗം സ്കൂളിന് സമീപം ശീലാന്തി മരം വേരിളകി ചരിഞ്ഞുനിൽക്കുന്നത് അപകടാവസ്ഥ സൃഷ്ടിക്കുന്നു. പോസ്റ്റ് ഓഫിസിന് മുകളിലേക്കാണ് മരം ചാഞ്ഞത്.
ഒരാഴ്ച മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വൃക്ഷത്തിന്‍റെ വേരിളകി കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞത്. ഇനിയൊരു കാറ്റോ മഴയോ ഉണ്ടായാൽ കെട്ടിടം ഉൾപ്പെടെ നിലം പതിക്കുന്ന സ്ഥിതിയാണ്. പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വയോധിക ഉൾപ്പെടെയുള്ള ഒരു കുടുംബവും താമസിക്കുന്നുണ്ട്.
വൃക്ഷം വീണ കാരണം ഇവരുടെ വീടിന് ചോർച്ചയായി. അപകടാവസ്ഥ ചൂണ്ടിക്കാട്ടി വൃക്ഷം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സബ് പോസ്റ്റ് മാസ്റ്റർ കലക്ടർക്കും നഗരസഭക്കും അഗ്നി രക്ഷാസേനക്കും പരാതി നൽകിയെങ്കിലും നടപടിയല്ല. പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമെന്ന് അഗ്നിരക്ഷാസേന മറുപടി നൽകി. വൃക്ഷത്തിന്‍റെ വേര് മണ്ണിൽനിന്ന് ഉയർന്നുനിൽക്കുകയാണ്. കെട്ടിടത്തിനും പഴക്കമുണ്ട്. വൃക്ഷം നിൽക്കുന്നത് പൊതുമരാമത്ത് വകുപ്പിന്‍റെ പരിധിയിൽപെട്ട പരവൂർ- കാപ്പിൽ റോഡിലാണ്. എത്രയും വേഗം വൃക്ഷം മുറിച്ചുമാറ്റിയില്ലെങ്കിൽ അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

