ദേശീയപാത നിർമാണ പ്രവർത്തനത്തിന്റെ മറവിൽ പാറയും മണ്ണും കടത്ത്
text_fieldsദേശീയപാതക്കായി സ്ഥലമെടുത്ത സർക്കാർ ഭൂമിയിൽനിന്ന് അനധികൃതമായി മണ്ണും പാറയും
ലോറിയിൽ കയറ്റുന്നു
കൊട്ടിയം: ദേശീയപാതക്കായി സ്ഥലമെടുത്ത സർക്കാർ ഭൂമിയിൽനിന്ന് അനധികൃതമായി പാറകടത്ത്. സ്പിന്നിങ് മില്ലിൽനിന്ന് കൺസ്ട്രക്ഷൻ അക്കാദമിക്കുവേണ്ടി സർക്കാർ വ്യവസായ വകുപ്പിന് കൈമാറിയ ഭൂമിയിലുള്ള മതിൽ പൊളിക്കുന്നതിന്റെ മറവിലാണ് പാറയും മണ്ണും കടത്തുന്നത്. സർക്കാർ ഭൂമിയിൽനിന്ന് കടത്തുന്നതിന് നിയമപരമായ എല്ലാ നടപടികളും ഉണ്ടെന്നിരിക്കെയാണ് പാറ കടത്തുന്നത്.
ദേശീയപാതക്കായി സ്ഥലം ഏറ്റെടുത്ത സ്ഥലത്തെ പാറ ഉപയോഗിച്ച് വീണ്ടും ബാക്കിയുള്ള സ്ഥലത്ത് മതിൽ കെട്ടുന്നതിന് ഉപയോഗിക്കാമെന്നിരിക്കെ നൂറു കണക്കിന് ലോഡ് പാറയും മണ്ണുമാണ് അനധികൃതമായി കടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു പാസും ഇല്ലാതെ അധികൃതരുടെ ഒത്താശയോടെയാണ് പാറയും മണ്ണും കടത്തുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് സർക്കാർ ഭൂമിയിൽനിന്നും മണ്ണുംപാറയും കടത്തുന്നത്.
പൊലീസും റവന്യൂ അധികൃതരും ഇടപെട്ട് ഇത്തരത്തിൽ നിയമവിരുദ്ധമായി കടത്തുന്ന പാറയും മണ്ണും പിടിച്ചെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

