Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെിയിനിൽ വനിത സ്റ്റേഷൻ മാസ്റ്ററെ കാത്തികാട്ടി സ്വർണം കവർന്നയാൾ പിടിയിൽ

text_fields
bookmark_border
ട്രെിയിനിൽ വനിത സ്റ്റേഷൻ മാസ്റ്ററെ കാത്തികാട്ടി സ്വർണം കവർന്നയാൾ പിടിയിൽ
cancel

പുനലൂർ: ചെങ്കോട്ട-കൊല്ലം പാസഞ്ചറിൽ വനിത സ്റ്റേഷൻ മാസ്റ്ററെ കാത്തികാട്ടി സ്വർണം കവർന്നയാൾ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി. തമിഴ്നാട്ടിലെ തെങ്കാശിയിലുള്ള യുവാവാണ് റെയിൽവേ പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. തമിഴ്നാട് പൊലീസി​ന്‍റെ സഹായത്തോടെ ഞായറാഴ്ചയാണ് പ്രതി കസ്റ്റഡിയിലായത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണസംഘം തയാറായില്ല.

എറണാകുളം സ്വദേശിനി രശ്മി ആൻറണിയാണ് കവർച്ചക്കിരയായത്. കസ്റ്റഡിയിലായ ആളെ രശ്മി തിരിച്ചറിയണം, ഇവരിൽനിന്ന് നിന്നും കവർന്ന താലിമാല അടക്കം രണ്ടുപവനോളം സ്വർണം കണ്ടെടുക്കൽ അടക്കമുള്ള തെളിവെടുപ്പ് പൂർത്തിയായതിന് ശേഷമേ ഇതുസംബന്ധിച്ച് വെളിപ്പെടുത്താനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് നാട്ടിലേക്കുള്ള യാത്രയിൽ തെന്മലയിൽ രശ്മി ആക്രമണത്തിന് ഇരയായത്. കേസന്വേഷണത്തിന് രണ്ട് സി.ഐമാരുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണസംഘത്തെയാണ്​ നിയമിച്ചത്. പ്രതി തമിഴ്നാട്ടിൽ നിന്നുള്ള ആളാണെന്ന് സൂചന ലഭിച്ചതിനാൽ അവിടെ കേന്ദ്രീകരിച്ചാണ്​ അന്വേഷണം പുരോഗമിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - train robber arrested from tamilnadu
Next Story