സ്കൂൾ കലോത്സവ വേദിയിൽ സന്നദ്ധപ്രവർത്തനവുമായി ട്രാക്ക് ടീം
text_fieldsസ്കൂൾ കലോത്സവ ഊട്ടുപുരയിൽ ട്രാക്ക് സന്നദ്ധപ്രവർത്തകർ
കൊല്ലം: 62 ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലും ഭക്ഷണയിടത്തിലും സഹായഹസ്തവുമായി ട്രാക്ക്. 2014ൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പരിശീലന പരിപാടികളുമായി തുടക്കമിട്ട ട്രാക്ക് ഇന്ന് ജില്ലയിലെ അറിയപ്പെടുന്ന സന്നദ്ധസംഘടനയാണ്. കലോത്സവ കമ്മിറ്റിയുടെ പ്രത്യേക ക്ഷണപ്രകാരം ട്രാക്കിന്റെ 80ഓളം വളന്റിയർമാർ മുഴുവൻ സമയവും ഭക്ഷണവിതരണത്തിന് സഹായകമേകി.
കൂടാതെ രാത്രി മത്സരങ്ങൾ നടത്തുന്ന വേദികളിൽ ചുക്ക് കാപ്പി വിതരണവും ഇവർ നടത്തി. ഒരുദിവസം 2500ഓളം പേർക്കുള്ള കാപ്പിയാണ് വിതരണം ചെയ്തത്. മത്സരാർഥികളെ വിവിധ വേദികളിൽ വാഹനങ്ങളിലെത്തിക്കുന്ന ചുമതലയും ട്രാക്ക് വളന്റിയർമാർ നിർവഹിച്ചു.

