Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightട്രാക്കും...

ട്രാക്കും ഫീൽഡുമൊരുങ്ങി; കൊ​ല്ലം ജില്ല സ്കൂൾ കായികമേളക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
sports meet
cancel
camera_alt

representational image

കൊ​ല്ലം: പു​തി​യ ദൂ​ര​വും വേ​ഗ​വും ഉ​യ​ര​വും ല​ക്ഷ്യ​മി​ട്ട്​ കു​ട്ടി​ക​ൾ ക​ള​ത്തി​ലേ​ക്ക്. ജി​ല്ല സ്കൂ​ൾ കാ​യി​ക മേ​ള വെ​ള്ളി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ സ്കൂ​ൾ ഗ്രൗ​ണ്ട്, ചാ​ത്ത​ന്നൂ​ർ എ​ൻ.​എ​സ്.​എ​സ് എ​ച്ച്. എ​സ്.​എ​സ് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​മെ​ന്ന്​ കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​കെ. അ​ജി​ത​കു​മാ​രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

12 ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്ന് ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ 2500 കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ജി.​എ​സ്. ജ​യ​ലാ​ൽ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്​ എ​ൻ. ശാ​ന്തി​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ജൂ​നി​യ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ 19 ഇ​ന​ങ്ങ​ളും സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 10 ഇ​ന​ങ്ങ​ളു​മു​ണ്ടാ​കും. ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ആ​റ്​ കി​ലോ​മീ​റ്റ​ർ ക്രോ​സ് ക​ൺ​ട്രി​യും പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി നാ​ല്​ കി​ലോ​മീ​റ്റ​ർ ക്രോ​സ് ക​ൺ​ട്രി​യും ന​ട​ത്തും.

ഒ​ക്ടോ​ബ​ർ 14 മു​ത​ൽ 20 വ​രെ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന ജി​ല്ല​യി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. സ​മാ​പ​ന സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ 4.30ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ഷാ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സി. ​സാ​ജ​ൻ, ജി​ല്ല സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ ആ​ർ. മു​ഹ​മ്മ​ദ്‌ റാ​ഫി, ക​ൺ​വീ​ന​ർ കെ. ​സ​ജി​ലാ​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsSports meet
News Summary - Track and field ready-Kollam district school sports fair starts on friday
Next Story