സിദ്ധ-മർമ ചികിത്സയുടെ മറവിൽ പീഡനം: സ്ഥാപന ഉടമ അറസ്റ്റിൽ
text_fieldsസഹലേഷ് കുമാർ
കരുനാഗപ്പള്ളി: സിദ്ധ- മർമ ചികിത്സ കേന്ദ്രത്തിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. കരുനാഗപ്പള്ളി വലിയപാടം സി.ബി. സിദ്ധ-മർമ ചികിത്സാലയം ഉടമ, ചേർത്തല തുറവൂർ പള്ളിത്തോട് പുത്തൻതറയിൽ ചന്ദ്രബാബു എന്ന സഹലേഷ് കുമാറിനെയാണ് (54) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. എത്ര പഴക്കമുള്ള വേദനയും ഒറ്റദിവസം കൊണ്ട് സൗജന്യമായി മാറ്റാമെന്ന് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ചികിത്സക്കായി എത്തിയ യുവതിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്.
ചികിത്സക്കിടെ ഭയപ്പെട്ടു പുറത്തുണ്ടായിരുന്ന മകനെയും കൂട്ടി റെയിൽവേ സ്റ്റേഷനിലേക്ക് ഓടിയ യുവതി, കണ്ണൂരിലെത്തിയശേഷം നൽകിയ പരാതിയിലാണ് അറസ്റ്റ്. കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടിലാണ് പ്രതി ഇത്തരത്തിൽ തിരുമ്മൽ കേന്ദ്രം നടത്തിയിരുന്നത്. കരുനാഗപ്പള്ളി പൊലീസ് എസ്.എച്ച്.ഒ വി. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷമീർ, ആഷിക്, വേണുഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

