യോഗ പഠിപ്പിച്ച് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്; ആദിത്യയെ കാണാൻ മുഖ്യമന്ത്രിയെത്തി
text_fieldsദുരിതാശ്വാസനിധിയിലേക്ക് യോഗ ക്ലാസെടുത്ത് സമാഹരിച്ച പണം സംഭാവന നൽകിയ ആദിത്യ ബിജുവിന് മുഖ്യമന്ത്രി പിണറായി വിജയൻ മൊമെേൻറാ നൽകുന്നു
കൊല്ലം: യോഗ പഠിപ്പിച്ച് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനായി നൽകിയ വിദ്യാർഥിയെ മുഖ്യമന്ത്രി നേരിൽ കണ്ടു. വിശേഷങ്ങൾ തിരക്കിയ ശേഷം മൊമൻറോ സമ്മാനിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഏപ്രിലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെൺപാലക്കര സ്വദേശിയായ ആദിത്യ ബിജു സംഭാവന നൽകിയത്. രാജ്യന്തര, ദേശീയ യോഗ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
കുട്ടികൾക്കടക്കം ആദിത്യ യോഗ പരിശീലനം നൽകുന്നുണ്ട്. അത്തരത്തിൽ സ്വരൂപിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. അന്നുതന്നെ ആദിത്യക്കും രക്ഷിതാക്കൾക്കും ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധികൾ ഒഴിഞ്ഞുപോയ ശേഷം നിശ്ചയമായും നേരിൽകാണാമെന്ന ഉറപ്പും നൽകിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കേരള പര്യടനം തുടങ്ങിയ ദിവസം തന്നെ ആദിത്യ ബിജുവിനെ നേരിൽ കാണാനായി മുഖ്യമന്ത്രി ക്ഷണിച്ചു. ആദിത്യയെ അഭിനന്ദിച്ചശേഷം സന്തോഷസൂചകമായി മുഖ്യമന്ത്രി മെമേൻറാ നൽകി.

