Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനാതിർത്തിക്ക് സമീപം ട്രെയിൻ തട്ടി കടുവക്ക് അന്ത്യം

text_fields
bookmark_border
വനാതിർത്തിക്ക് സമീപം ട്രെയിൻ തട്ടി കടുവക്ക് അന്ത്യം
cancel
camera_alt

കൊല്ലം-ചെങ്കോട്ട പാതയിൽ ഭഗവതിപുരത്തിന് സമീപം ട്രെയിൻ തട്ടി ചത്ത കടുവയുടെ ജഡം അധികൃതർ പരിശോധിക്കുന്നു

​പുനലൂർ: കേരള വനാതിർത്തിക്ക് സമീപം ഭഗവതിപുരത്ത് ജനവാസ മേഖലയോട് ചേർന്ന് ട്രെയിൻ തട്ടി കടുവക്ക് ദാരുണാന്ത്യം. കൊല്ലം-ചെങ്കോട്ട പാതയിൽ ബുധനാഴ്ച പുലർച്ചെ തമിഴ്നാട് ചെങ്കോട്ടക്കും ഭഗവതിപുരത്തിനുമിടയിലാണ് സംഭവം. ഏതാണ്ട് എട്ടു വയസ്സുള്ള ആൺ കടുവയാണ് ചത്തത്​.

പാലക്കാട്ടുനിന്ന് തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസാണ് ഇടിച്ചത്. സമീപത്തെ മാന്തോപ്പിൽനിന്ന് ചാടിവന്ന കടുക റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയതെന്നാണ് പ്രാഥമിക നിഗമനം. പാളത്തിനു മധ്യത്തിലാണ് കടുവ വീണുകിടന്നത്.

ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് ആർ.പി.എഫും തെങ്കാശി ജില്ല ഫോറസ്റ്റ് ഓഫിസർ രാജ്‌മോഹന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി നടപടി സ്വീകരിച്ചു. ജനവാസ മേഖലക്ക് സമീപം കടുവയിറങ്ങിയത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം-ചെങ്കോട്ട പാതയിൽ പുനലൂരിനും ചെങ്കോട്ടക്കുമിടയിൽ ട്രെയിനിടിച്ച് ചെറുതും വലുതുമായ വന്യജീവികൾ ചാവുന്നത് പതിവാണ്. ഭൂരിഭാഗവും വനത്തിലൂടെയാണ് പാത കടന്നുപോകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tiger Dies After Being Hit By Train Near Forest Border
Next Story