Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗൃ​ഹ​നാ​ഥ​നെ​യും...

ഗൃ​ഹ​നാ​ഥ​നെ​യും മ​ക്ക​ളെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഗൃ​ഹ​നാ​ഥ​നെ​യും മ​ക്ക​ളെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ അ​ച്ചു, മ​ഹേ​ഷ്, ശം​ഭു

അ​ഞ്ച​ൽ: ഇ​ട​യം ക​രു​പ്പോ​ട്ടി​ക്കോ​ണ​ത്ത് ചാ​വ​ര​യ്യ​ത്ത് മേ​ല​തി​ൽ വീ​ട്ടി​ൽ മോ​ഹ​ന​നെ​യും ര​ണ്ട് മ​ക്ക​ളെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ക​രു​പ്പോ​ട്ടി​ക്കോ​ണം കി​ച്ചു വി​ലാ​സ​ത്തി​ൽ അ​ച്ചു (21), സു​ഹൃ​ത്തു​ക്ക​ളാ​യ മ​ഹേ​ഷ് (22), ശം​ഭു (24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കൂ​ലി​പ്പ​ണി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​ര​വെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി സം​ഘം ചേ​ർ​ന്ന് മോ​ഹ​ന​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ക്ക​ളാ​യ പ്ര​മോ​ദ്, പ്ര​വീ​ണ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ പൊ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedCrime Newspeople
News Summary - Three people were arrested
Next Story