Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷാ​ജു, രാ​ഹു​ൽ, ജി​ത്തു

കൊല്ലം: മുൻവിരോധംമൂലം യുവാക്കളെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിലായി. പള്ളിത്തോട്ടം സ്നേഹതീരം നഗർ 69ൽ ഷാജു (19), സ്നേഹതീരം നഗർ 154ൽ രാഹുൽ (20), വെളിച്ചം നഗർ 53ൽ ജിത്തു (22) എന്നിവരാണ് പള്ളിത്തോട്ടം പൊലീസിന്‍റെ പിടിയിലായത്.

ഒരു വർഷം മുമ്പ് പ്രതികളും പരിക്കേറ്റ മുദാക്കര സ്വദേശി അജിനും തമ്മിൽ തർക്കമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി 8.50ന് പ്രതികളുടെ സംഘവും അജിന്‍റെ സംഘവും പോർട്ടിന് സമീപം കണ്ടുമുട്ടുകയും വാക്കുതർക്കത്തെ തുടർന്ന് അക്രമം നടത്തുകയായിരുന്നു.

അജിന് കുത്തേൽക്കുകയും കൂട്ടുകാർക്ക് ഇരുമ്പുവടി ഉപയോഗിച്ചുള്ള അടിയേൽക്കുകയും ചെയ്തു. കൊല്ലം അസി. കമീഷണർ എ. അഭിലാഷിന്‍റെ നിർദേശാനുസരണം പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three people arrested in the case of attacking the youth
Next Story