Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലഹരിമരുന്ന് കടത്ത്...

ലഹരിമരുന്ന് കടത്ത് കേസിൽ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
ലഹരിമരുന്ന് കടത്ത് കേസിൽ മൂന്നുപേർ പിടിയിൽ
cancel

ശാ​സ്താം​കോ​ട്ട: കേ​ര​ള​ത്തി​ലേ​ക്ക് എം.​ഡി എം.​എ ഉ​ൾ​പ്പ​ടെ രാ​സ​ല​ഹ​രി​ക​ൾ ക​യ​റ്റി അ​യ​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന​ക​ണ്ണി​ക​ളെ ശാ​സ്താം​കോ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫെ​ബ്രു​വ​രി​യി​ൽ 23ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഐ.​സി.​എ​സ് ജ​ങ്ഷ​നി​ൽ​നി​ന്ന് യു​വ​തി​യെ പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ലു​വ അ​തു​ലി​നെ വെ​ട്ടി​ക്കാ​ല​പെ​ടു​ത്തി​യ കേ​സി​ലെ ആ​റാം​പ്ര​തി​യാ​യ ഷം​നാ​ദും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഷം​നാ​ദി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ബം​ഗ​ളൂ​രു​വി​ൽ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​യി​രു​ന്നു.

അ​വി​ടെ നി​ന്നാ​ണ് ഷം​നാ​ദി​ന് എം.​ഡി.​എം.​എ കൈ​മാ​റി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ​വ​രി​ൽ ര​ണ്ട് പേ​ർ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ ക​ർ​ണാ​ട​ക ഷി​മോ​ഗ സ്വ​ദേ​ശി​യു​മാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​ക​ട​വ് മ​ണ്ണേ​ൽ തെ​ക്ക​തി​ൽ ജി​തി​ൻ ജെ. ​കു​മാ​ർ, ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് തെ​ക്ക് കൊ​ച്ചാ​ലു​മ്മൂ​ട്ടി​ൽ മു​ർ​ഷി​ദ് നൗ​ഷാ​ദ്, ക​ർ​ണാ​ട​ക ഷി​മോ​ഗ സ്വ​ദേ​ശി​യാ​യ മാ​ലി​ക് റെ​ഹാ​ൻ ഖാ​സി എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി പ്ര​സാ​ദി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ശാ​സ്താം​കോ​ട്ട എ​സ്.​എ​ച്ച്.​ഒ മൃ​ദു​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ കെ.​പി. ശ​ര​ത്, എ.​എ​സ്.​ഐ കെ.​ആ​ർ. ബി​ജു, സി.​പി.​ഒ​മാ​രാ​യ അ​ഖി​ൽ ച​ന്ദ്ര​ൻ, ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMADrugcaseCrime
News Summary - Three Arrested in Drug Trafficking Case
Next Story