സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
text_fieldsജോസ് നികേഷ്
കൊല്ലം: യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. കൊല്ലം, പള്ളിത്തോട്ടം ഡോൺ ബോസ്കോ നഗർ- 78-ൽ കടപ്പുറം പുറമ്പോക്ക് വീട്ടിൽ ജോസ് നികേഷ് (37) ആണ് പിടിയിലായത്.
കൊല്ലം സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലായിരുന്ന ഇയാൾ, ഇവർ തമ്മിലുള്ള നിരവധി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഫോണിൽ സൂക്ഷിച്ചിരുന്നു. പിന്നീട് യുവതി ഇയാളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങാതെ വന്നതോടെ സ്വകാര്യദൃശ്യങ്ങൾ യുവതിക്ക് വാട്സാപ്പ് വഴി അയച്ചുകൊടുക്കുകയും ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് മാനഹാനിപ്പെടുത്തുമെന്ന് യുവാവ് ഭീഷണി മുഴക്കുകയുമായിരുന്നു.
യുവാവിൽ നിന്നുള്ള മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് യുവതി കൊല്ലം സിറ്റി സൈബർ പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം സിറ്റി ഡി.സി.ആർ.ബി അസി.പൊലീസ് കമീഷണർ നസീർ.എ യുടെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ നന്ദകുമാർ, എ.എസ്.ഐ ജയകുമാരി, സി.പി.ഒ മാരായ റീജ, അബ്ദുൾ ഹബീബ്, രാഹൂൽ കബൂർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

