കൊല്ലം ജില്ലയിൽ കനത്ത സുരക്ഷയിൽ വീണ്ടും നീറ്റ് പരീക്ഷ എഴുതി ആയിരങ്ങൾ
text_fieldsനീറ്റ് യു.ജി. പുനഃപരീക്ഷക്കുള്ള ചോദ്യപേപ്പറുകള്‍ കനറാ ബാങ്കിന്റെ കൊല്ലം രാമന്‍കുളങ്ങരയിലുള്ള ശാഖയില്‍നിന്ന് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരീക്ഷകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നു -സി. സുരേഷ് കുമാർ
കൊല്ലം: എഴുതിയ പരീക്ഷ വീണ്ടും എഴുതുക എന്ന കനത്ത വെല്ലുവിളി ഏറ്റെടുത്ത് ആയിരക്കണക്കിന് വിദ്യാർഥികൾ ജില്ലയിൽ നീറ്റ് യു.ജി പരീക്ഷ എഴുതി. സി.ആർ.പി.എഫ് ഒരുക്കിയ കനത്ത സുരക്ഷയിൽ ജില്ലയിൽ 26 പരീക്ഷ കേന്ദ്രങ്ങളിൽ ആണ് നീറ്റ് പുന:പരീക്ഷ നടന്നത്. പരീക്ഷക്ക് എത്തുന്ന വിദ്യാർഥികൾ നേരിടേണ്ട കടുത്ത പരിശോധനകളും സുരക്ഷമുൻകരുതലുകളും ഇത്തവണയും തുടർന്നു. ഇത്തവണ മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ സമർപ്പിക്കണം എന്നത് ശ്രദ്ധിക്കാതെ രണ്ട് ഫോട്ടോയുമായി എത്തിയത് ചിലരെയെങ്കിലും അവസാന നിമിഷം ഫോട്ടോക്കായി ‘ഓടിച്ചു’. പരീക്ഷക്ക് മുമ്പും പരീക്ഷക്കിടയിലും സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പരീക്ഷ കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
ബാങ്കിൽ നിന്ന് സി.ആർ.പി.എഫ് സുരക്ഷയിലാണ് പരീക്ഷകേന്ദ്രങ്ങളിൽ ചോദ്യപേപ്പർ എത്തിച്ചത്. ഇതേ സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ ഏറ്റുവാങ്ങി, പോസ്റ്റ് ഓഫിസുകളിൽ എത്തിച്ച് സീൽ ചെയ്ത ഉത്തരകടലാസുകൾ വിമാനത്താവളത്തിൽ എത്തിച്ച് കയറ്റിവിടുന്നത് വരെ കനത്ത സുരക്ഷ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

