Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് മണ്ണ് കടത്തിയവർ പിടിയിൽ

text_fields
bookmark_border
പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് മണ്ണ് കടത്തിയവർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

ശാസ്താംകോട്ട: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീലും ഒപ്പും പതിച്ച വ്യാജ പാസ് ഉപയോഗിച്ച് അനധികൃതമായി കരമണ്ണ് കടത്തിയ മൂന്ന് ലോറികൾ ശൂരനാട് പൊലീസ് പിടികൂടി. എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ലോറി പിടികൂടിയത്.

കഴിഞ്ഞ ദിവസം ശൂരനാട് കെ.സി.റ്റി മുക്കിൽ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് നടന്ന വാഹനപരിശോധനയിലാണ് കൊടുമൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സീലും ഒപ്പും പതിച്ച വ്യാജ പാസ് ഉപയോഗിച്ച് കരമണ്ണ് കടത്തിയവർ പിടിയിലായത്. പോരുവഴി ഇടയ്ക്കാട് സിദ്ധാർത്ഥ ഭവനത്തിൽ അഖിൽ സിദ്ധാർത്ഥ്, പോരുവഴി ഇടയ്ക്കാട് സജി നിവാസിൽ അഭിദേവ് എന്നീ വാഹന ഉടമകളേയും, തൊടിയൂർ ഐക്കരവിളയിൽ സഞ്ജു, പതാരം രതീഷ് ഭവനിൽ രതീഷ്, തെങ്ങമം പ്ലാവിളയിൽ വീട്ടിൽ രതീഷ് എന്നിവരെയും പ്രതി ചേർത്താണ് കേസെടുത്തത്. 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാക്കിയുള്ള രണ്ട് പേർക്കായി അന്വേഷണം ആരംഭിച്ചു. ഇത്തരത്തിൽ വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്ന സംഘങ്ങൾ അതിർത്തി പ്രദേശങ്ങളിൽ സജീവമാണെന്നും തുടർന്നും കർശന പരിശോധന ശക്തമാക്കുമെന്നും ശൂരനാട് ഐ.എസ്ച്ച്,ഒ എസ്. ശ്രീകുമാർ അറിയിച്ചു. എസ്.ഐ പ്രശാന്ത്, സി.പി.ഒ അരുൺരാജ്, വി.ബിജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollamsoil smugglinglocalnews
News Summary - Those who smuggled soil using forged signature of Panchayat Secretary arrested
Next Story