യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ചവർ പിടിയിൽ
text_fieldsഅറസ്റ്റിലായ രൺദീർ തിവാരി, സതേന്ദ്രകുമാർ, ജയ് വിഷ്ണുറാം
കിളികൊല്ലൂർ: ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് യുവാവിനെ സംഘംചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളായ രൺദീർ തിവാരി (36), സതേന്ദ്രകുമാർ (35), ജയ് വിഷ്ണു റാം (39) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പ്രതികൾ സുഹൃത്തായ ഓംപ്രകാശിനെ മർദിച്ചത്. കിളികൊല്ലൂർ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, സന്തോഷ്, എസ്.സി.പി.ഒ ഷൺമുഖദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

