Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുതിരയെ...

കുതിരയെ ഉപദ്രവിച്ചവർക്കെതിരെ മൊഴിനൽകിയ യുവാവിനെ ആക്രമിച്ചവർ പിടിയിൽ

text_fields
bookmark_border
കുതിരയെ ഉപദ്രവിച്ചവർക്കെതിരെ മൊഴിനൽകിയ യുവാവിനെ ആക്രമിച്ചവർ പിടിയിൽ
cancel
camera_altപിടിയിലായ പ്രതികൾ

ഇ​ര​വി​പു​രം: കു​തി​ര​യെ ത​ല്ലി​പ്പ​രി​ക്കേ​ൽ​പി​ച്ച​വ​ർ​ക്കെ​തി​രെ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച അ​ഞ്ച് യു​വാ​ക്ക​ൾ ഇ​ര​വി​പു​രം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. അ​യ​ത്തി​ൽ കോ​ള​ജ് ന​ഗ​ർ 221 മ​ട​ക്ക​ൽ വീ​ട്ടി​ൽ ബി​വി​ൻ (27), കോ​ള​ജ് ന​ഗ​ർ 218 ൽ ​ത​റ​യി​ല​ഴി​ക​ത്ത് തൊ​ടി​യി​ൽ വീ​ട്ടി​ൽ അ​പ്പു എ​ന്ന അ​ഭി​രാ​ജ് (26), അ​യ​ത്തി​ൽ ന​ഗ​ർ 193 താ​ഴ​ത്തു​വി​ള വ​യ​ലി​ൽ വീ​ട്ടി​ൽ പ്ര​സീ​ദ് (29) മ​യ്യ​നാ​ട് പ​റ​ക്കു​ളം വ​ലി​യ​വി​ള വീ​ട്ടി​ൽ അ​ൽ​അ​മീ​ൻ (29), ക​ല്ലും​താ​ഴം മൈ​ത്രി ന​ഗ​ർ ശാ​ന്തി ഭ​വ​ന​ത്തി​ൽ പ്ര​ശാ​ന്ത് (29) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കു​തി​ര​യു​ടെ മേ​ൽ​നോ​ട്ട​ക്കാ​ര​നാ​യ അ​യ​ത്തി​ൽ സ്വ​ദേ​ശി റെ​ജി​നെ​യാ​ണ് പ്ര​തി​ക​ൾ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. ഇ​വ​ർ എ​ല്ലാം​ത​ന്നെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. ഒ​ന്നാം​പ്ര​തി ബി​വി​നെ​തി​രെ കാ​പ്പാ നി​യ​മ​പ്ര​കാ​ര​വും മു​മ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. 2024ൽ ​വ​ട​ക്കേ​വി​ള സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സ് എ​ന്ന യു​വാ​വ് വ​ള​ർ​ത്തി​യി​രു​ന്ന കു​തി​ര​യെ പ്ര​തി​ക​ൾ സം​ഘം​ചേ​ർ​ന്ന് ത​ല്ലി പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഷാ​ന​വാ​സി​ന്റെ പ​രാ​തി​യി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഈ ​കേ​സി​ൽ കു​തി​ര​യു​ടെ മേ​ൽ​നോ​ട്ട​ക്കാ​ര​നാ​യ റെ​ജി​ൻ പ്ര​തി​ക​ൾ​ക്കെ​തി​രെ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യെ​ന്ന വി​രോ​ധ​ത്തി​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി പ്ര​തി​ക​ൾ സം​ഘം​ചേ​ർ​ന്ന് റെ​ജി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്.

യു​വാ​വി​ന്റെ പ​രാ​തി​യി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ര​ഞ്ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ ഷാ​ൻ അ​ലി, ദീ​പു, രാ​ജേ​ഷ്, അ​ജീ​ഷ് ബാ​ബു, സ​ജി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horseyoung manarrested
News Summary - Those who attacked a young man who gave a statement against those who abused a horse have been arrested
Next Story