വയോധികയുടെ മാലപൊട്ടിച്ച സ്ഥിരം മോഷ്ടാവ് പിടിയിൽ
text_fieldsഅനൂപ്
കൂടൽ: വയോധികയുടെ രണ്ട് പവൻ മാല പൊട്ടിച്ചോടിയ മോഷണം, കവർച്ച ഉൾപ്പെടെ കേസുകളിൽ പ്രതിയായ യുവാവിനെ കൂടൽ പൊലീസ് പിടികൂടി. കൂടൽ കഞ്ചോട് പുത്തൻപുര കിഴക്കേതിൽ മേരിക്കുട്ടി മാത്യു (76)വിന്റെ മാലയാണ് മോഷ്ടാവ് കവർന്നത്. കലഞ്ഞൂർ കഞ്ചോട് പുത്തൻവീട്ടിൽ എസ്. അനൂപാണ് (22) പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 9.30ന് കുളിക്കാൻ വെള്ളം തിളപ്പിച്ച് അടുക്കളവാതിലിലൂടെ മേരിക്കുട്ടി പുറത്തേക്കിറങ്ങുമ്പോഴാണ് മുഖത്തടിച്ചശേഷം അയൽവാസിയായ അനൂപ് മാല പൊട്ടിച്ചോടിയത്. പിടിവലിക്കിടയിൽ തിളച്ച വെള്ളം വീണ് മേരിക്കുട്ടിക്ക് പൊള്ളലേറ്റു.
പിടിവലിക്കിടെ വയോധികയുടെ കഴുത്തിൽ മോഷ്ടാവിന്റെ നഖം കൊണ്ട് മുറിയുകയും ചെയ്തു. പ്രതിയുടെ ദേഹത്തും ചൂടുവെള്ളം വീണ് പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിക്കൂടിയ ഭർത്താവും അയൽവാസികളും ചേർന്ന് ഇവരെ പത്തനാപുരത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാവിനെ വെള്ളിയാഴ്ചതന്നെ കഞ്ചോട്നിന്ന് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനൂപ്. കൂടൽ, അടൂർ, ഏനാത്ത്, പുനലൂർ പൊലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകളുണ്ട്. എസ്.ഐ ആർ. അനിൽകുമാർ, എ.എസ്.ഐ ജിജി കുമാരി, സി.പി.ഒമാരായ പ്രവീൺ, ടെന്നിസൺ എന്നിവരാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

