മോഷ്ടാവ് കൊടിമരം ജോസ് അറസ്റ്റിൽ
text_fieldsജോസ്
കൊല്ലം: പള്ളിത്തോട്ടത്തെ ഐസ് പ്ലാൻറിലെ ഓഫിസ് റൂമിൽനിന്ന് ജീവനക്കാരൻറ മൊബൈൽ ഫോൺ മോഷണം ചെയ്തയാൾ പിടിയിലായി. പള്ളിത്തോട്ടം ഡോൺബോസ്കോ നഗർ 132 ൽ കൊടിമരം ജോസ് എന്നറിയപ്പെടുന്ന ജോസ് (35) ആണ് പിടിയിലായത്. ഇയാൾ ഐസ് പ്ലാൻറിെൻറ ഓഫിസ് റൂമിൽ കയറി സൈഡ് ബോർഡിെൻറ പുറത്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥലത്ത് ജോസിെൻറ സാന്നിധ്യം തിരിച്ചറിഞ്ഞു. തുടർന്ന് ഇയാൾ സഞ്ചരിക്കാറുള്ള മേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജോസിനെ മൊബൈൽ ഫോണുമായി പിടികൂടുകയുമായിരുന്നു. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസ്, സബ് ഇൻസ്പെക്ടർമാരായ ജിബി. വി.എൻ, അനിൽ ബേസിൽ, എൻ.ആർ. സജീവ്, എ.എസ്.ഐ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

