മോഷണം: രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കൊട്ടിയം: ഗോഡൗണിൽനിന്ന് അഞ്ച് മോട്ടറുകൾ മോഷ്ടിച്ചുകടന്ന രണ്ടുപേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ ഫെഡറൽ ബാങ്കിന് സമീപം അജ്മലിന്റെ ഗോഡൗണിൽനിന്ന് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ വർക്കല, കാപ്പിൽ, ഇടവ ഷൈലജ മൻസിൽ അജ്മൽ (19), ഉമയനല്ലൂർ, കല്ലുകുഴി വിഷ്ണു ഭവനത്തിൽ വൈഷ്ണവ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ഗോഡൗണിൽ അജ്മൽ ഇല്ലാത്ത സമയത്ത് രണ്ടുപേർ കയറിയതായും അയാൾ എത്തുമ്പോൾ ഇറങ്ങി ഓടുന്നതായും കണ്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് മോട്ടോറുകൾ ഉപേക്ഷിപ്പിക്കപ്പെട്ട രീതിയിൽ കണ്ടെത്തി. നേരത്തെ ഇവിടെനിന്ന് അഞ്ചു മോട്ടോറുകൾ മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് അജ്മൽ കൊട്ടിയം പൊലീസിൽ പരാതി നൽകി.
രാത്രി 9ഓടുകൂടി ഗോഡൗണിന് സമീപത്തെ ഒരു വീട്ടിൽ നിന്നും ഒളിച്ചിരുന്ന ഇരുവരെയും നാട്ടുകാർ പിടികൂടുകയായിരുന്നു. കൊട്ടിയം ഇൻസ്പെക്ടർ അജിത് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ നിതിൻ നളൻ, സൗരവ് കൃഷ്ണ, സി.പി.ഒ ഷമീർ തുടങ്ങിയവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

