മൊബൈൽ ഫോൺ കടകളിലെ മോഷണം; സംഘത്തിലെ ഒരാൾ പിടിയിൽ
text_fieldsകൊല്ലം: നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മൊബൈൽ ഫോൺ കടകൾ കേന്ദ്രീകരിച്ച് അടുത്തിടെ മോഷണം നടത്തിയ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. മയ്യനാട് ഉമയനല്ലൂർ പടനിലം കിണറുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ എസ്. ശരത് (24) ആണ് പിടിയിലായത്. കഴിഞ്ഞ നാലിന് പുലർച്ച പായിക്കട റോഡിലെ മൊബൈൽ ഷോപ്പിെൻറ ഷട്ടർ കുത്തിത്തുറന്ന് 10000 രൂപയും സർവിസിന് നൽകിയ മൊബൈലും കവർന്ന മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പ്രതി.
മോഷണത്തിനുശേഷം പ്രതികളെ സംബന്ധിച്ച സൂചന ലഭിച്ചെന്ന് മനസ്സിലാക്കിയ സംഘം എറണാകുളത്തേക്ക് രക്ഷപ്പെട്ടു. പ്രതികളുടെ വീട്ടിലും പരിസരത്തും നടത്തിയ അന്വേഷണത്തിൽ സംഘാംഗമായ ശരത്ത് എറണാകുളത്തുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം കടവന്ത്രയിൽനിന്ന് പിടികൂടുകയായിരുന്നു.
പരവൂരിലടക്കം സംഘം നടത്തിയ മോഷണങ്ങൾ ഇയാൾ പൊലീസിനോട് സമ്മതിച്ചു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ ദിൽജിത്ത്, ജയലാൽ, സി.പി.ഒമാരായ സുനിൽ, അനിൽ, പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

