മോഷണശ്രമം ഗൾഫിലിരുന്ന് കണ്ടു; കള്ളൻ പിടിയിൽ
text_fieldsകൊട്ടാരക്കര: വയക്കൽ കമ്പംകോട് മാപ്പിളവീട്ടിൽ ജേക്കബിന്റെ വീട്ടിൽ കവർച്ചക്ക് ശ്രമിച്ച മോഷ്ടാവ് പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവായ വെള്ളംകുടി ബാബു എന്ന ബാബുവാണ് (55) അറസ്റ്റിലായത്. വെള്ളിയാഴ്ച രണ്ടോടെയായിരുന്നു സംഭവം. മരണച്ചടങ്ങിൽ പങ്കെടുക്കാൻ വീടുപൂട്ടി ജേക്കബും കുടുംബവും പോയ സമയത്തായിരുന്നു മോഷണ ശ്രമം.
അടുക്കള ഭാഗത്തേക്ക് പതുങ്ങിയെത്തുന്ന മോഷ്ടാവിനെ സി.സി ടി.വി കാമറയിലൂടെ ഗൾഫിലുള്ള ജേക്കബിന്റെ മകൾ കണ്ടു. ഉടൻതന്നെ ഫോണിലൂടെ വിവരം ജേക്കബിനെ അറിയിച്ചു. ജേക്കബ് അയൽവാസികളെ വിവരം അറിയിച്ചു. അടുക്കളയുടെ പൂട്ട് തകർക്കാനുള്ള ശ്രമത്തിലായിരുന്നു ബാബു.
നാട്ടുകാരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ അവർ ഓടിച്ചിട്ടു പിടികൂടി കൊട്ടാരക്കര പൊലീസിന് കൈമാറി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ബാബു ജയിലിൽനിന്നിറങ്ങിയിട്ട് കുറച്ചുനാളേ ആയിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

