വാട്ടർ അതോറിറ്റി കോമ്പൗണ്ടിൽ മോഷണം; രണ്ടുപേർ പിടിയിൽ
text_fieldsകൊല്ലം: വാട്ടർ അതോറിറ്റിയുടെ സെക്ഷൻ സ്റ്റോർ കോമ്പൗണ്ടിൽ നിന്ന് മോഷണം നടത്തിയ ആളെയും മോഷണമുതൽ വാങ്ങിയ ആളെയും കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി.
തൃക്കരുവ കാഞ്ഞിരംകുഴി ചെമ്പകശ്ശേരി വീട്ടിൽ നിസാം (54), തമിഴ്നാട് ശെങ്കൽപ്പെട്ട് ജില്ലയിൽ താലമ്പൂർ ജെ.ജെ തെരുവിൽ മണിരാജ് (47) എന്നിവരാണ് പിടിയിലായത്.
കൊല്ലം ബിഷപ് ജെറോം നഗറിന് സമീപമുള്ള വാട്ടർ അതോറിറ്റിയുടെ സെക്ഷൻ സ്റ്റോർ കോമ്പൗണ്ടിൽ നിന്ന് നിസാം പലപ്പോഴായി ഒരു ലക്ഷം രൂപയോളം വരുന്ന 143 കാസ്റ്റ് അയൺ പൈപ്പും മറ്റും മോഷ്ടിച്ച് ലക്ഷ്മിനടയിലുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു.
കൊല്ലം അസിസ്റ്റന്‍റ് കമീഷണർ എ. അഭിലാഷിന്‍റെ നിർദേശാനുസരണം കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ജി. അരുണിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, സാൾട്ടറസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

