Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമരുന്നുകടകളില്‍ മോഷണം

മരുന്നുകടകളില്‍ മോഷണം

text_fields
bookmark_border
Theft at Medical Stores
cancel
camera_alt

കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി​ക്കുസ​മീ​പം മോ​ഷ​ണം ന​ട​ന്ന ജെ.​ജെ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ലി​ൽ വി​ര​ല​ട​യാ​ള​വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധി​ക്കു​ന്നു

കൊ​ല്ലം: ജി​ല്ല ആ​ശു​പ​ത്രി​ക്കുസ​മീ​പ​മുള്ള ഫാ​ര്‍മ​സി​റ്റി​യി​ലെ അ​ഞ്ച് മ​രു​ന്ന് മൊ​ത്ത​വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം. വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ചെ ഒ​ന്ന​ര​യോ​ടെ ന​ട​ന്ന മോ​ഷ​ണ​ത്തി​ല്‍ ര​ണ്ടുല​ക്ഷം​രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ആ​ശ്രാ​മം സ്വ​ദേ​ശി​യാ​യ സാ​മു​വ​ല്‍ ബാ​ബു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്​ ഫാ​ര്‍മ​സി​റ്റി​യി​ലെ വാ​രി​യ​പു​ര​ക്ക​ല്‍ എ​ന്റ​ര്‍പ്രൈ​സ​സ്. സാ​മു​വ​ല്‍ ബാ​ബു​വി​ന്റെ മ​ക​ന്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ ഗേ​റ്റി​ന്റെ​യും ഷ​ട്ട​റി​ന്റെ​യും പൂ​ട്ട് ത​ക​ര്‍ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ടു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ക​ല​ക്ഷ​ന്‍ തു​ക മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നു. എ​ട്ട് കാ​മ​റ​ക​ൾ സ്​​ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ഡി.​വി.​ആ​റും മോ​ഷ്ടി​ച്ചു. ഷ​ട്ട​റി​ന്റെ​യും ഗേ​റ്റി​ന്റെ​യും താ​ക്കോ​ല്‍ റി​സ​പ്ഷ​ന് മു​ന്നി​ലെ ച​വ​റ്റു​കൊ​ട്ട​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. അ​ല​മാ​ര​യി​ലെ പ്ര​മാ​ണ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഫ​യ​ലു​ക​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. ചി​ല്ല​റ​ക​ളു​ടെ ശേ​ഖ​രം മോ​ഷ്ടി​ച്ചി​ട്ടി​ല്ല.

ശേ​ഷം സ​മീ​പ​ത്തുത​ന്നെ​യു​ള്ള മ​റ്റ് നാ​ല് മ​രു​ന്ന് മൊ​ത്ത വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ലും പൂ​ട്ട് പൊ​ളി​ച്ചു അ​ക​ത്തുക​യ​റി. ഡ്ര​ഗ് ലി​ങ്ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് മാ​ത്ര​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​വി​ടെ മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന 70000 രൂ​പ​ ന​ഷ്ട​മാ​യി. ഈ​സ്റ്റ് സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ന്‍സി​ക് സം​ഘ​വും ഡോ​ഗ്​ സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

സ​മാ​ന​ മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ടു​ത്തി​ടെ ജ​യി​ലി​ല്‍ നി​ന്ന് പു​റ​ത്തിറങ്ങി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് പൊ​ലീ​സ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് രാ​ത്രി 1.30ന്​ ​ഒ​രാ​ള്‍ മൊ​ബൈ​ല്‍ ഫ്ലാ​ഷ്​ തെ​ളി​ച്ച്​ വാ​രി​യ​പു​ര​ക്ക​ല്‍ എ​ന്റ​ര്‍പ്രൈ​സ​സി​ലേ​ക്ക് ക​യ​റി​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​ഫ​ലം വ​ന്ന ശേ​ഷ​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ളി​ല്‍ വൃ​ക്ത​ത ല​ഭി​ക്കു​ക​യു​ള്ളൂവെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft at Medical Stores
News Summary - Theft at Medical Stores
Next Story