എം.ഡി.എം.എ എത്തിക്കുന്ന യുവാവ് പിടിയിൽ
text_fieldsസ്റ്റീവ്
കൊല്ലം: എം.ഡി.എം.എ വിതരണത്തിനെത്തിക്കുന്നയാൾ പിടിയിലായി. പുനലൂർ കരവാളൂർ എലപ്പള്ളിയിൽ ഹൗസിൽ സ്റ്റീവിനെ (22) ആണ് പൊലീസ് പിടികൂടിയത്. ന്യൂജനറേഷൻ സിന്തറ്റിക്ക് ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിനായി സിറ്റി പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി സെപ്റ്റംബറിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായിരുന്നു.
അഞ്ചൽ അരീക്കൽ, അരീക്കവിള പുത്തൻ വീട്ടിൽ അഭയ് കൃഷ്ണൻ (18), അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ (19) എന്നിവരാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പിടിയിലായവരിൽനിന്ന് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇവർക്ക് ലഹരിമരുന്ന് നൽകിയ ആളാണ് സ്റ്റീവ്. ബംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഇയാൾ മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്. കേരളത്തിൽ ഇയാളെത്തുന്ന വിവരമറിഞ്ഞ് പിടികൂടുകയായിരുന്നു.
ഈസ്റ്റ് ഇൻസ്പെക്ടർ ജി. അരുണിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ മുഹമ്മദ് ഷിഹാബ്, സാൽട്രസ്, സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.