വധശ്രമക്കേസിൽ യുവാവിന് മൂന്നരവർഷം കഠിനതടവും പിഴയും
text_fieldsകൊല്ലം: വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് മൂന്നര വർഷം കഠിനതടവും 16000 പിഴയും ശിക്ഷ. ശക്തികുളങ്ങര കന്നിമേൽചേരി പാവരഴികത്ത് തെക്കേതറയിൽ മിന്നൽ ഗിരിഷ് എന്നറിയപ്പെടുന്ന ഗിരീഷിനെ (42) ആണ് കൊല്ലം അഡീഷനൽ അസിസ്റ്റന്റ് സെഷൻ കോടതി ജഡ്ജി ഫസീല ശിക്ഷിച്ചത്.
ശക്തികുളങ്ങര ഓംചേരി മഠം സൂനാമി കോളനിക്ക് സമീപം സുരേന്ദ്രൻ എന്നയാളിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ മൂന്നരമാസം കൂടി തടവ് അനുഭവിക്കണം. 2021 ജനുവരി 14നാണ് സുരേന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
