ഭാര്യയെ ആക്രമിച്ച യുവാവ് പിടിയിൽ
text_fieldsസജീവ്
കൊല്ലം: കുടുംബ കലഹത്തെതുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ ജോലിസ്ഥലത്തെത്തി ആക്രമിച്ച് പരിക്കേൽപിച്ച യുവാവ് പിടിയിലായി. തൃക്കടവൂർ കുരീപ്പുഴ ചിറക്കരോട്ട് പുത്തൻവീട്ടിൽ സജീവാണ് (42) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ദേഹോപദ്രവം കാരണം മൂന്ന് മാസമായി യുവതി മാറി താമസിക്കുകയായിരുന്നു. ഒമ്പതിന് വൈകീട്ടോടെ യുവതിയുടെ ജോലി സ്ഥലത്തെത്തി പണം ആവശ്യപ്പെട്ടു.
പണം നൽകാതിരുന്നതോടെ അക്രമാസക്തനായ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും വഴങ്ങാതിരുന്നപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപിക്കുകയും ചെയ്തു. നെറ്റിയിലും കൈകളിലും മാരകമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് പൊലീസ് പ്രതിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇയാൾ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

