Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2023 5:48 AM GMT Updated On
date_range 21 May 2023 5:48 AM GMTയുവാവിനെ കാപ പ്രകാരം തടവിലാക്കി
text_fieldsbookmark_border
camera_alt
ഗോപു
കൊല്ലം: 2018 മുതൽ കൊല്ലം സിറ്റിയിലെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ പ്രകാരം കരുതൽ തടങ്കലിലാക്കി.
കിളികൊല്ലൂർ മങ്ങാട് കരിക്കോട് ടി.കെ.എം.സി, പൗർണമി നഗർ-20, തട്ടാൻതറ വീട്ടിൽ ഗോപു(27)വിനെയാണ് കിളികൊല്ലൂർ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്. 2018 മുതൽ 2023 വരെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
Next Story