സ്കൂട്ടിയിൽ പാമ്പിനൊപ്പം യുവാവ് സഞ്ചരിച്ചത് 30 കിലോമീറ്റർ
text_fieldsrepresentative image
എഴുകോൺ: സ്കൂട്ടിയിലെ ഹെഡ്ലൈറ്റിനുള്ളിൽ കയറിയ പാമ്പുമായി 30 കിലോമീറ്റർ സഞ്ചരിച്ച യുവാവ് കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൈതക്കോട് വെള്ളാവിള വീട്ടിൽ സുജിത്മോനാണ് പാമ്പിെൻറ കടിയേൽക്കാതെ രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലർച്ച നീണ്ടകരയിലെ ഭാര്യാഗൃഹത്തിൽനിന്ന് പുറപ്പെട്ട് കാഞ്ഞിരകോട് എത്തിയപ്പോൾ ൈകയിൽ എന്തോ ഇഴയുന്നതായി തോന്നി. വണ്ടിനിർത്തി നോക്കിയശേഷം പാമ്പാണെന്ന് മനസ്സിലായെങ്കിലും പുലർച്ച സമയം സഹായത്തിന് ആളെ കിട്ടാത്തതിനാൽ ഹെഡ്ലൈറ്റിെൻറ ഇരുവശത്തെയും ദ്വാരങ്ങൾ അടച്ചശേഷം കൈതക്കോടുള്ള വീട്ടിലെത്തി. ഹെഡ്ലൈറ്റിെൻറ ഭാഗം ഇളക്കിനോക്കിയപ്പോഴാണ് നാലര അടി നീളമുള്ള അണലിയാണെന്ന് മനസ്സിലായത്.

